Image

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ‘വന്ദേ മാതരം’ പൂർണമായും ആലപിച്ചു

Published on 15 August, 2026
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ‘വന്ദേ മാതരം’ പൂർണമായും ആലപിച്ചു

ചരിത്രത്തിലാദ്യമായി സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാ​ഗമായി വന്ദേ മാതരം പൂർണമായും ആലപിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടിയുടെ തുടക്കത്തിലാണ്  വന്ദേ മാതരം’ മുഴുവൻ വരികളോടെ ആലപിച്ചത്. തുടർന്ന് ദേശീയഗാനം ആലപിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാകയുയർത്തുകയും ചെയ്തു.

‘വന്ദേ മാതരം’ ഗാനത്തിന് 150 വർഷം തികയുന്ന വേളയിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം. ആഘോഷങ്ങളുടെ ഭാഗമായി ദേശീയഗീതത്തിന് പ്രത്യേക പ്രാധാന്യവും നൽകി. ഏകദേശം 2,500 നാഷണൽ കാഡറ്റ് കോർപ്സ് (NCC) കേഡറ്റുകളും ‘മൈ ഭാരത്’ സന്നദ്ധപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധന ചെയ്ത ചടങ്ങിലും ‘വന്ദേ മാതരം’ പൂർണരൂപത്തിൽ ആലപിച്ചിരുന്നു. ഔദ്യോഗിക പരിപാടിയിൽ ദേശീയഗീതത്തിന്റെ പൂർണരൂപം പാടുന്നത് ഇതാദ്യമായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക