Image

ഏബ്രഹാം ലിങ്കൺ വിമാന വാഹിനി കപ്പൽ മിഡിൽ ഈസ്റ്റിൽ നിന്നു മടങ്ങുമെന്ന് നേവി (പിപിഎം)

Published on 15 August, 2026
 ഏബ്രഹാം ലിങ്കൺ വിമാന വാഹിനി കപ്പൽ മിഡിൽ ഈസ്റ്റിൽ നിന്നു മടങ്ങുമെന്ന് നേവി (പിപിഎം)

മിഡിൽ ഈസ്റ്റിൽ 266 ദിവസം കിടന്ന യുഎസ്എസ് ഏബ്രഹാം ലിങ്കൺ വിമാന വാഹിനി കപ്പൽ മടങ്ങുകയാണെന്നു ആക്‌ടിംഗ്‌ നേവി സെക്രട്ടറി ഹുങ് കാവോ അറിയിച്ചു. കപ്പലിലെ സൈനികർക്കു ദീർഘകാലം കടലിൽ കഴിഞ്ഞതു കൊണ്ട് ശാരീരികവും മാനസികവുമായ ആരോഗ്യം ക്ഷയിച്ചെന്നും അവർ പ്രതിഷേധം ഉയർത്തിയെന്നുമുള്ള റിപ്പോർട്ടുകൾക്കിടയിലാണ് ഈ സ്ഥിരീകരണം.

കപ്പലുകൾ മാറി മാറി വിന്യസിക്കുന്നതാണ് നയമെന്നു കാവോ പ്രസ്താവനയിൽ പറഞ്ഞു. നാവികരുടെയും മറീനുകളുടെയും സുരക്ഷ നേവിക്കു പരമപ്രധാനമാണ്.

ഏബ്രഹാം ലിങ്കൺ 200 ദിവസത്തിലേറെയായി കരയിൽ അടുത്തിട്ടില്ല. ദൗത്യം നീട്ടേണ്ടി വന്നത് ഒഴിവാക്കാൻ കഴിയാത്ത ആവശ്യങ്ങൾ ഉള്ളതു കൊണ്ടാണെന്നു കാവോ പറഞ്ഞു. "യുദ്ധം നരകമാണ്, പതിവ് ജീവിതത്തെ അതു നശിപ്പിക്കുന്നു."

USS Abraham Lincoln to return from Mideast 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക