Image

ന്യൂയോര്‍ക്കില്‍ 'സൗജന്യ ബസ് യാത്ര' വാഗ്ദാനം വിനയായി: ബസ് ടിക്കറ്റെടുക്കാതെ യാത്രക്കാര്‍, എം.ടി.എക്ക് കോടികളുടെ നഷ്ടം

പി പി ചെറിയാന്‍ Published on 15 August, 2026
ന്യൂയോര്‍ക്കില്‍  'സൗജന്യ ബസ് യാത്ര' വാഗ്ദാനം വിനയായി: ബസ് ടിക്കറ്റെടുക്കാതെ യാത്രക്കാര്‍, എം.ടി.എക്ക് കോടികളുടെ നഷ്ടം

ന്യൂയോര്‍ക് :മേയര്‍ സോഹ്രാന്‍ മംദാനിയുടെ 'സൗജന്യ ബസ് യാത്ര' എന്ന രാഷ്ട്രീയ വാഗ്ദാനം വാക്കാലെടുത്ത് ന്യൂയോര്‍ക്കില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഇതുമൂലം മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് കോടിക്കണക്കിന് ഡോളറിന്റെ വരുമാനനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ആദ്യ പകുതിയില്‍ ബസ് ടിക്കറ്റ് വരുമാനത്തില്‍ 3.1 കോടി ഡോളറിന്റെ കുറവുണ്ടായി. നിലവില്‍ ബസ് യാത്രക്കാരില്‍ പകുതിയോളം പേര്‍ 3 ഡോളറിന്റെ ടിക്കറ്റെടുക്കാതെയാണ് യാത്ര ചെയ്യുന്നത്. 2025-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മംദാനി സൗജന്യ ബസ് യാത്ര വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ പ്രസ്താവന യാത്രക്കാരില്‍ തെറ്റായ ധാരണ ഉണ്ടാക്കിയെന്നും, നിയമലംഘനം വര്‍ദ്ധിക്കാന്‍ കാരണമായെന്നും ട്രാന്‍സിറ്റ് യൂണിയന്‍ നേതാക്കളും ഉദ്യോഗസ്ഥരും വ്യക്തമാക്കി.

 

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പളളി 2026-08-15 09:58:10
💥🔥Socialist Democratic Islamist Communism നീണാൾ വാഴട്ടേ... 💪. "ഓം ഹ്രീം കുട്ടിച്ചാത്താ,ന്യൂയോർക് സിറ്റി ഇറാനെ പോലെ ആകട്ടേ....." അപ്പോൾ മായാവി = " ഉടനേ ആകില്ല, ഒരു രണ്ടു വർഷം wait ചെയ്താൽ ഇറാൻ അല്ല, സാക്ഷാൽ സിറിയ തന്നെ ആക്കിത്തരാം രാജൂ " റെജീസ് ✳️
Sunil 2026-08-15 12:00:00
Rejice, " Democratic Socialism" is oxymoronic. Democracy and Socialism will not co-exist. Democracy will be the first victim of Socialism. Then all of us can cry for freedom.
®️റെജീസ് നെടുങ്ങാ ഡ പ്പളളി 2026-08-15 12:28:42
💥🔥അതേ സുനിലേ, അതേ..... "ദാരിദ്ര്യവും ഇല്ലായ്മയും തുല്യമായി പങ്കു വയ്ക്കുന്ന" ഉട്ടോപ്പിയൻ വ്യവസ്ഥിതി. ചൈനയും റഷ്യയും ക്യൂബയും വെനിസ്വേലയും പരീക്ഷിച്ചു വിജയിപ്പിച്ചെടുത്ത ലോക മാതൃക 💪. റെജീസ്✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക