Image

മലയാളിയായ മേജര്‍ തരുണ്‍ വാസുദേവിന് ശൗര്യചക്ര: ഒമ്പതു പേര്‍ക്ക് കീര്‍ത്തിചക്ര; രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു

Published on 14 August, 2026
മലയാളിയായ മേജര്‍ തരുണ്‍ വാസുദേവിന് ശൗര്യചക്ര: ഒമ്പതു പേര്‍ക്ക് കീര്‍ത്തിചക്ര; രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: 2026 ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. ഒമ്പതു പേര്‍ക്ക് കീര്‍ത്തിചക്ര പുരസ്‌കാരം ലഭിച്ചു. 19 പേര്‍ക്ക് ശൗര്യ ചക്രയും 36 പേര്‍ക്ക് ധീരതയ്ക്കുള്ള സേനാ മെഡലുകളും പ്രഖ്യാപിച്ചു. മലയാളി സൈനിക ഓഫീസര്‍ക്കും ബഹുമതി ലഭിച്ചു.

മലയാളിയായ മേജര്‍ തരുണ്‍ വാസുദേവന് ശൗര്യ ചക്ര പുരസ്‌കാരം ലഭിച്ചു. ജമ്മു കശ്മീരിലെ പാക് അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തതിനാണ് പുരസ്‌കാരം. രാഷ്ട്രീയ റൈഫിള്‍സ് മേജറാണ് തരുണ്‍ വാസുദേവന്‍.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രതിരോധ സേനയിലെയും കേന്ദ്ര സായുധ പൊലീസ് സേനയിലെയും ഉദ്യോഗസ്ഥര്‍ക്ക് 13 മരണാനന്തര ബഹുമതികള്‍ ഉള്‍പ്പെടെ 78 ധീരതാ അവാര്‍ഡുകളാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രഖ്യാപിച്ചത്. ഒമ്പത് കീര്‍ത്തി ചക്രയില്‍ ഏഴെണ്ണം മരണാനന്തര ബഹുമതിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക