
അമേരിക്കൻ സംസ്ഥാനങ്ങൾ ഓഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായി അംഗീകരിച്ചു ഇന്ത്യൻ സമൂഹത്തിന്റെ അമൂല്യ സംഭാവനകളെ പ്രശംസിച്ചു.
ഡെലവെയർ, വാഷിംഗ്‌ടൺ, നെബ്രാസ്‌ക, ന്യൂ യോർക്ക്, ന്യൂ ജേഴ്‌സി ഗവർണർമാർ പ്രഖ്യാപനം ഇറക്കി. ഒഹായോ ഗവർണർ മൈക്ക് ഡിവൈൻ ഔദ്യോഗികമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷനെ ആഘോഷം നയിക്കാൻ അംഗീകരിച്ചു.
വാഷിംഗ്‌ടൺ സ്റ്റേറ്റിൽ നഗരങ്ങളും പ്രാദേശിക ഭരണകൂടങ്ങളും ആഘോഷത്തിൽ പങ്കു ചേർന്നു. സിയാറ്റിൽ, ബെലെവ്യൂ, കെന്റ്, സീറ്റാക്, കിംഗ് കൗണ്ടി എന്നിവ പ്രഖ്യാപനങ്ങൾ ഇറക്കി.
വാഷിംഗ്ടണിൽ നിന്നുള്ള യുഎസ് സെനറ്റർ മരിയ കാന്റവെൽ ഇന്ത്യൻ സമൂഹത്തിനു ആശംസകൾ നേർന്നു സിയാറ്റിൽ കോൺസലേറ്റ് ജനറലിനു സന്ദേശം അയച്ചു.
ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ സംഭാവനകൾ ഡെലവെയറിനെ സമ്പന്നമാക്കിയെന്നു ഗവർണർ മാറ്റ് മെയർ പറഞ്ഞു. വാഷിംഗ്ടന്റെ സാംസ്‌കാരിക ഉന്നതിക്കും സാമ്പത്തിക വളർച്ചയ്ക്കും ഇന്ത്യൻ സമൂഹം മികച്ച സംഭാവനകൾ നൽകിയെന്നു ഗവർണർ ബോബ് ഫെർഗുസൺ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ സേവനങ്ങളെ നെബ്രാസ്ക ഗവർണർ ജിം പിലെൻ തന്റെ പ്രഖ്യാപനത്തിൽ എടുത്തു പറഞ്ഞു.
മൊണ്ടാന ഗവർണർ ഗ്രെഗ് ജിയാൻഫോർട് ഒരു വീഡിയോ സന്ദേശത്തിൽ ഇന്ത്യൻ അമേരിക്കൻ സമൂഹം നൽകിയ സംഭാവനകൾ അനുസ്മരിച്ചു. സൗത്ത് ഡക്കോട്ട ഗവർണർ ലാറി റോഡൻ ഇന്ത്യൻ സമൂഹത്തെ അഭിനന്ദിച്ചു.
അലാസ്കയെ ഇന്ത്യക്കാർ സമ്പന്നമാക്കിയെന്നു ഗവർണർ മൈക്ക് ഡെൻലീവി സന്ദേശത്തിൽ പറഞ്ഞു.
Several US states proclaim India Day, hail diaspora's contribution