Image

ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്കെതിരെ ട്രംപ് ഭരണകൂടം നല്‍കിയ യഹൂദവിരുദ്ധതയുമായി ബന്ധപ്പെട്ട ഹര്‍ജി യുഎസ് ഫെഡറല്‍ കോടതി തള്ളി

പി പി ചെറിയാന്‍ Published on 14 August, 2026
ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്കെതിരെ ട്രംപ് ഭരണകൂടം നല്‍കിയ യഹൂദവിരുദ്ധതയുമായി ബന്ധപ്പെട്ട ഹര്‍ജി യുഎസ് ഫെഡറല്‍ കോടതി തള്ളി

ബോസ്റ്റണ്‍ : ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്കെതിരെ ട്രംപ് ഭരണകൂടം നല്‍കിയ യഹൂദവിരുദ്ധതയുമായി ബന്ധപ്പെട്ട ഹര്‍ജി യുഎസ് ഫെഡറല്‍ കോടതി തള്ളി. സര്‍വകലാശാല സിവില്‍ റൈറ്റ്‌സ് ആക്ടിലെ 'ടൈറ്റില്‍ VI' ലംഘിച്ചു എന്ന് തെളിയിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജി റിച്ചാര്‍ഡ് സ്റ്റേണ്‍സ് വ്യക്തമാക്കി.

യഹൂദ, ഇസ്രായേലി വിദ്യാര്‍ത്ഥികള്‍ക്കെതിരായ അക്രമങ്ങളും വിവേചനങ്ങളും തടയുന്നതില്‍ ഹാര്‍വാര്‍ഡ് പരാജയപ്പെട്ടു എന്ന് ആരോപിച്ച് കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ട്രംപ് ഭരണകൂടം കേസ് ഫയല്‍ ചെയ്തത്. എന്നാല്‍, ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ തുടര്‍ച്ചയായ നിയമലംഘനമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

വിധിക്കെതിരെ തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ട്രംപ് ഭരണകൂടവും ഹാര്‍വാര്‍ഡും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളില്‍ സര്‍വകലാശാലയ്ക്ക് ലഭിക്കുന്ന സുപ്രധാന വിജയമാണിത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക