
ജന്മാവകാശ പൗരത്വത്തിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്ക് എതിരായ നടപടികളുടെ ഭാഗമായി വിദേശീയരുടെ 600ലേറെ വിസകൾ റദ്ദാക്കിയെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ബുധനാഴ്ച്ച അറിയിച്ചു. ഈ നടപടികൾക്കായി ബെർത്ത് ടുറിസം പ്രിവൻഷൻ ടാസ്‌ക് ഫോഴ്സിനു രൂപം നൽകിയിട്ടുണ്ട്.
പൗരത്വം നേടാൻ മാത്രമായി യുഎസിൽ പ്രസവിക്കാൻ എത്തിയവരെ തിരിച്ചറിഞ്ഞു വിസകൾ റദ്ദാക്കും. അവരുടെ യാത്ര ഒരുക്കിയവരെയും കണ്ടെത്തും.
വിസ റദ്ദാക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോയ്ക്കു വിശാലമായ വിവേചനാധികാരം നൽകിയിട്ടുണ്ട്. ടാസ്‌ക് ഫോഴ്സിനു രൂപം നൽകാനുള്ള ഉത്തരവ് പ്രസിഡന്റ് ട്രംപ് ഓഗസ്റ്റ് 6നാണു ഇറക്കിയത്.
അതനുസരിച്ചു ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിക്കും വിസ നിഷേധിക്കാനും റദ്ദാക്കാനും പ്രവേശനം തടയാനും അധികാരമുണ്ട്. ബെർത്ത് ടൂറിസവുമായി ബന്ധപ്പെട്ടവർക്കു സ്ഥിരം വിലക്ക് ഉണ്ടാവും.
മാനുഷിക പരിഗണനയുടെ പേരിൽ ചിലരെ ഒഴിവാക്കിയേക്കാം. ദേശരക്ഷയുടെ പേരിലും.
US revokes over 600 visas in crackdown on birth tourism