Image

പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി സുഖ്ബീർ സിങ് ബാദലിന് നേരെ ആക്രമണം; പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published on 13 August, 2026
പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി സുഖ്ബീർ സിങ് ബാദലിന് നേരെ ആക്രമണം; പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ: ശിരോമണി അകാലിദൾ അധ്യക്ഷനും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദലിന് നേരെ വധശ്രമം. മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള പ്രസിദ്ധമായ മാതാ സാഹിബ് ഗുരുദ്വാരയിൽ വെച്ചാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കൈക്ക് പരിക്കേറ്റ ബാദലിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അകാലിദൾ എം.പിയായ ഹർസിമ്രത് കൗർ ബാദലും അദ്ദേഹത്തോടൊപ്പം ഗുരുദ്വാരയിൽ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നു. വിഹാംഗ് വിഭാഗത്തിൽപ്പെട്ട അക്രമി ബാദലിന്റെ വയറ്റിൽ കുത്താനാണ് ശ്രമിച്ചതെന്നാണ് വിവരങ്ങൾ. ബാദലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുകാരൻ തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് അദ്ദേഹം വൻ അപകടത്തിൽ നിന്ന് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. തടയുന്നതിനിടെ പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്.

​സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം അക്രമിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും ഇയാളെ തീവ്രമായി ചോദ്യം ചെയ്തു വരികയാണെന്നും മഹാരാഷ്ട്ര പോലീസ് അറിയിച്ചു. നേരത്തെ 2024-ൽ അമൃതസറിലെ സുവർണ്ണക്ഷേത്രത്തിൽ വെച്ചും സുഖ്ബീർ സിങ് ബാദലിന് നേരെ വധശ്രമം നടന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക