Image

നവീൻ ബാബുവിന്‍റെ മകൾക്ക് ജോലി; നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി

Published on 13 August, 2026
നവീൻ ബാബുവിന്‍റെ മകൾക്ക്  ജോലി; നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി

തിരുവനന്തപുരം: അന്തരിച്ച എഡിഎം നവീൻ ബാബുവിന്‍റെ മകൾക്ക് നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി.ഡി. സതീശൻ. മകൾ നിരഞ്ജന നായർക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരഷാ ഓഫിസറായിട്ടാണ് നിയമനം നൽകിയത്.

മുഖ്യമന്ത്രിയുടെ ഓഫിസിൽ വച്ച് മന്ത്രി കെ. മുരളീധരന്‍റെയും എംഎൽഎ പഴകുളം മധുവിന്‍റെയും സാന്നിധ്യത്തിലാണ് നിയന ഉത്തരവ് നൽകിയത്. നവീൻ ബാബുവിന്‍റെ ഭാര്യ ഡി. മഞ്ജുഷയും ഒപ്പമുണ്ടായിരുന്നു. സമാശ്വാസ തൊഴിൽദാന പദ്ധതിപ്രകാരമാണ് നിയമനം.

2024 ഒക്റ്റോബറിലാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കലക്റ്ററേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിനു പിന്നാലെ നവീൻ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു. നിലവിൽ ഈ കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക