Image

ഒരേ ദിവസം മൂന്ന് വധശിക്ഷകള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നു; 16 വര്‍ഷത്തിനിടെ ആദ്യം

പി പി ചെറിയാന്‍ Published on 13 August, 2026
ഒരേ ദിവസം മൂന്ന് വധശിക്ഷകള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നു; 16 വര്‍ഷത്തിനിടെ ആദ്യം

വാഷിങ്ടണ്‍: അമേരിക്കയില്‍ 16 വര്‍ഷത്തിനിടെ ആദ്യമായി ഒരേ ദിവസം മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വധശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുന്നു. അലബാമ, ഒക്ലഹോമ, ടെന്നസി എന്നീ സംസ്ഥാനങ്ങളിലാണ് ഈ ആഴ്ച ഒരേ ദിവസം വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.

അലബാമ  ഓഗസ്‌റ്  13 നു മാരകമായ വിഷം ഇഞ്ചക്ഷന്‍ വഴി കൊടുക്കാന്‍ പദ്ധതിയിടുകയാണ് 5 വയസ്സുകാരനെ  കൊലപ്പെടുത്തിയ കേസില്‍ ജെറമി വില്യംസിനെയാണ് മാരകമായ വിഷം  നല്‍കി വധശിക്ഷയ്ക്ക് വിധേയനാക്കുന്നത്.

2003-ല്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ കാര്‍ലോസ് കുസ്റ്റ-റോഡ്രിഗസിനെയാണ് (Carlos Cuesta-Rodriguez) വധിക്കുന്നത്. ഇതിനിടെ, തനിക്ക് മാപ്പ് (clemency) വേണ്ടെന്ന് കാര്‍ലോസ് പരോള്‍ ബോര്‍ഡിനോട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

1985-ല്‍ നാല് കുട്ടികളുടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ആന്റണി ഹൈന്‍സിനെയും വധശിക്ഷയ്ക്ക് വിധേയനാക്കും.

2010-ല്‍ ഒഹായോ, ടെക്‌സസ്, ലൂസിയാന എന്നീ സംസ്ഥാനങ്ങളില്‍ ഒരേ ദിവസം വധശിക്ഷ നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ സംഭവമാണിത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക