
പ്രസിഡന്റ് സ്ഥാനമോഹങ്ങളുള്ള ഡെമോക്രാറ്റിക് പ്രോഗ്രസീവ് നേതാവ് റെപ്. അലെക്‌സാന്ദ്ര ഒക്കെഷ്യോ-കോർട്ടസ് (എ ഓ സി) ഭാവി വരൻ റൈലി റോബർട്സുമായി പിരിഞ്ഞെന്നു സ്ഥിരീകരണം. അണ്ഡങ്ങൾ ശീതീകരിക്കുന്നു എന്നു കരുതപ്പെടുന്ന അവർ അതിനു മുൻപ് തന്നെ പിരിഞ്ഞിരുന്നു എന്നാണ് 'പക്ക്' റിപ്പോർട്ട് ചെയ്യുന്നത്.
ഏറെക്കാലം അടുപ്പത്തിൽ ആയിരുന്ന അവർ പിരിഞ്ഞിട്ടു രണ്ടു വർഷത്തിൽ അധികമായെന്നു ക്യാപിറ്റോൾ വൃത്തങ്ങളെ ഉദ്ധരിച്ചു ടി എം ഇസഡ് പറഞ്ഞു.
പക്ക് പറഞ്ഞു: "എ ഓ സി വിവാഹ നിശ്ചയത്തിന്റെ മോതിരം ഉപേക്ഷിച്ചിട്ട് ഏറെക്കാലമായി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല."
ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്തു 19 വയസ് ഉള്ളപ്പോഴാണ് എ ഓ സി റോബർട്സിനെ പരിചയപ്പെടുന്നത്. 'Take Up Space: The Unprecedented AOC' എന്ന ജീവിതകഥാ പുസ്തകത്തിൽ പറയുന്നത് ആ ബന്ധം കോളജ് കാലം മുഴുവൻ തുടർന്നു എന്നാണ്. കോളജ് വിട്ട ശേഷം പിരിഞ്ഞെങ്കിലും പിന്നീട് വർഷങ്ങൾക്കു ശേഷം വീണ്ടും പ്രണയം പൂവണിഞ്ഞു.
എന്നാൽ 2021 മെറ്റ് ഗാല കഴിഞ്ഞു അവരൊന്നിച്ചുളള ചിത്രങ്ങൾ ഉണ്ടായിട്ടില്ലെന്നു ടി എം ഇസഡ് പറയുന്നു. 2022 മേയിൽ പക്ഷെ തങ്ങൾ വിവാഹിതരാവാൻ പോകുന്നുവെന്ന് എ ഓ സി സ്ഥിരീകരിച്ചു.
പിന്നീട് എന്നാണ് വേർപിരിയൽ ഉണ്ടായതെന്നു വ്യക്തമല്ല. കാരണവും അവ്യക്തമാണ്. 36 വയസിൽ അണ്ഡം ശീതീകരിക്കാൻ തുടങ്ങുമെന്നു ഇൻസ്റ്റാഗ്രാമിൽ എ ഓ സി അറിയിച്ചിരുന്നു. "എന്റെ ജീവിതത്തിനു മേൽ എനിക്കു നിയന്ത്രണം ഉണ്ടെന്നു ഉറപ്പാക്കാൻ ഞാൻ ചെയ്യുന്ന ഒരു കാര്യമാണിത്," അവർ കുറിച്ചു.
AOC split with fiancé Riley Roberts before egg freezing: report