Image

കുറ്റിപ്പുറം 'ചോറും മീനും' ഹോട്ടലിലെ സംഘർഷം: അഞ്ച് പേർക്കെതിരെ കേസ്

Published on 12 August, 2026
 കുറ്റിപ്പുറം  'ചോറും മീനും' ഹോട്ടലിലെ സംഘർഷം: അഞ്ച് പേർക്കെതിരെ കേസ്


കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് 'ചോറും മീനും' ഹോട്ടലിലെ സംഘർഷത്തിൽ പൊലീസ് കേസെടുത്തു. അഞ്ചുപേർക്കെതിരെയാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്. വൈരംകോട് സ്വദേശികൾക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30യോടെയാണ് ഹോട്ടലിൽ സംഘർഷമുണ്ടായത്.

ഭക്ഷണം കഴിക്കുന്നതിനിടെ മീനിന്റെ കാശിനെചൊല്ലിയാണ് ബഹളമുണ്ടായത്. തടയാൻ ചെന്ന ജീവനക്കാരെ മർദിച്ചു എന്ന് ആരോപിച്ചാണ് കടയുടമ പൊലീസിൽ പരാതി നൽകിയത്. അക്രമത്തിൽ ജീവനക്കാർക്ക് ചുണ്ടിനും, താടിയെല്ലിനും, കണ്ണിനും പരിക്കേറ്റുവെന്നാണ് പരാതിയിൽ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക