Image

ഐ സി എ ഐ ഗ്ലോബൽ ഓർബിറ്റ് സെമിനാർ സംഘടിപ്പിച്ചു

Published on 12 August, 2026
ഐ സി എ ഐ  ഗ്ലോബൽ ഓർബിറ്റ് സെമിനാർ സംഘടിപ്പിച്ചു

കോഴിക്കോട് : ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ ( ഐ സി എ ഐ) കോഴിക്കോട് ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ പതിമൂന്നാമത് ഐ. സി എ .ഐ ഗ്ലോബൽ ഓർബിറ്റ് ഏക ദിന സെമിനാർ സംഘടിപ്പിച്ചു. ഹോട്ടൽ ഹൈസൺ  ഹെറിറ്റേജിൽ നടന്ന സെമിനാർ ഐ ഐ എം കാലിക്കറ്റ്  എക്സിക്യൂട്ടീവ് എഡുക്കേഷൻ  ഡീൻ  പ്രൊഫ. സുദർശൻ കുണ്ഡ്ലുരു ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ  സി എ ക്കാർക്ക് ആഗോള തലത്തിൽ തൊഴിൽ അവസരങ്ങൾ ഒട്ടേറെ ഉണ്ടെന്നും അതിലേക്ക് വെളിച്ചം വീശുന്നതാണ് ഇത്തരം സെമിനാറുകളെന്ന് അദ്ദേഹം പറഞ്ഞു.

 ഐ സി എ ഐ കോഴിക്കോട് ബ്രാഞ്ച് ചെയർപേഴ്സൺ എം. അത്‌ഭുത ജ്യോതി അധ്യക്ഷത വഹിച്ചു. ഐ. സി. എ . ഐ ഗ്ലോബൽ ട്രേഡ് ആൻ്റ് സർവീസസ് കമ്മിറ്റി ചെയർമാൻ  സാജിബ് സാംഗി മുഖ്യാതിഥിയായി. വിവിധ വിഷയങ്ങളിൽ  ഐ എഫ് എസ് സി എ ചീഫ് ജനറൽ മാനേജർ  സി എം സത്യരാജ് , കൺസൾട്ടൻ്റ് ഗൗരവ് റവാൽ, ശ്വേതംഗ് പാണ്ഡ്യ , റിഷബ് അഗർവാൾ , അശ്വിൻ സൈമൺ , എം സി ജയപ്രകാശ്, ബ്രാഞ്ച് വൈസ് ചെയർമാൻ എൻ വിനോദ് , റാഷിദ് എം ബഷീർ , സിക്കാസ ചെയർമാൻ ആഷിഖ് എം സാബു എന്നിവർ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക