
കർണാടകയിലെ ഹുൻസൂരിൽ മലയാളിയായ പ്രതിശ്രുത വധു ജീവനൊടുക്കിയതിനു പിന്നാലെ വരനും ജീവിതം അവസാനിപ്പിച്ചു. കാസർഗോഡ് പൂച്ചക്കാട് കാട്ടാമ്പള്ളി സ്വദേശിനി അനുശ്രീയാണ് (25) ജീവനൊടുക്കിയത്. താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹുൻസൂരിൽ ബാങ്ക് ജീവനക്കാരിയായി ജോലിചെയ്തുവരികയായിരുന്നു. മരണകാരണം നിലവിൽ വ്യക്തമല്ല. വീഡിയോ കോൾ വിളിച്ചായിരുന്നു അനുശ്രീ ജീവനൊടുക്കിയത്. ഇതിനു പിന്നാലെയാണ് പ്രതിശ്രുത വരനും ജീവനൊടുക്കിയത്.
കണ്ണൂർ അമ്പലത്തട്ട് സ്വദേശി അമലാണ് മരിച്ചത്. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു.
ഡിസംബർ 26ന് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കൾ അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്. പൂച്ചക്കാട് കിഴക്കേക്കരയിലെ കെ. ചന്ദ്രന്റെയും റീനയുടെയും മകളാണ് അനുശ്രീ. അമൽ ബാങ്ക് ജീവനക്കാരനാണ്. രണ്ടുപേരും എസ്.ബി.ഐ. ബ്രാഞ്ചിൽ ജോലി ചെയ്യുന്നു.