Image

ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ന്യൂ യോർക്കും ന്യൂ ജേഴ്സിയും പങ്കു ചേർന്നു (പിപിഎം)

Published on 12 August, 2026
ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ന്യൂ യോർക്കും ന്യൂ ജേഴ്സിയും പങ്കു ചേർന്നു (പിപിഎം)

ഓഗസ്റ്റ് 15 ഇന്ത്യൻ സ്വാതന്ത്ര്യ ദിനമാണെന്നു ന്യൂ യോർക്ക്, ന്യൂ ജേഴ്‌സി സംസ്ഥാനങ്ങൾ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇന്ത്യൻ അമേരിക്കൻ സമൂഹം നൽകിയ സുപ്രധാന സംഭാവനകൾ കണക്കിലെടുത്താണ് ഈ പ്രഖ്യാപനം.

എക്‌സിൽ പ്രഖ്യാപനങ്ങൾ പങ്കു വച്ച ന്യൂ യോർക്കിലെ  കോൺസലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഗവർണർമാരായ മൈക്കി ഷെറിൽ, കാത്തി ഹോക്കൽ എന്നിവർക്കു നന്ദി പറഞ്ഞു.

ഗവർണർ ഷെറിൽ തന്റെ പ്രഖ്യാപനത്തിൽ ഇന്ത്യക്കാർ വിദ്യാഭ്യാസം, ആരോഗ്യരക്ഷ, ഗവേഷണം, സാങ്കേതിക വിദ്യ, ബിസിനസ് എന്നിങ്ങനെ വിവിധ രംഗങ്ങളിൽ നൽകിയ വിലയേറിയ സംഭാവനകൾ എടുത്തുപറഞ്ഞു.

ഭദ്രമായ ഇന്ത്യ-യുഎസ് ബന്ധങ്ങളെയും അവർ പരാമർശിച്ചു. പങ്കാളിത്തം കൂടുതൽ വിപുലമാകുകയാണെന്നും അവർ പറഞ്ഞു.

മറ്റൊരു പോസ്റ്റിൽ ഇന്ത്യൻ കോൺസലേറ്റ് പറഞ്ഞു: "ഇന്ത്യയുടെ 80ആം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കു ചേർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ശാശ്വതമായ ബന്ധം ന്യൂ യോർക്ക് ആഘോഷിക്കയാണ്."

ഓഗസ്റ്റ് 16 ഞായറാഴ്ച്ച മാഡിസൺ ഗാർഡനിൽ നടക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ചലച്ചിത്ര നടി പൂജ ഹെഗ്‌ഡെ മുഖ്യ അതിഥിയാവും.

NY, NJ proclaim Aug.15 as India Independence Day

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക