
മിനസോട്ട റിപ്പബ്ലിക്കൻ പ്രൈമറിയിൽ ചൊവാഴ്ച്ച പ്രസിഡന്റ് ട്രംപിന്റെ സ്ഥാനാർഥി പരാജയം ഏറ്റുവാങ്ങി. മൈപില്ലോ സ്ഥാപകൻ മൈക്ക് ലിൻഡലിനെ സംസ്ഥാന ഹൗസ് സ്‌പീക്കർ ലിസ ഡെമുത് തോൽപിച്ചത് 32.5 നെതിരെ (1,34723) 43.4% (179,655) വോട്ടിനാണ്.
ട്രംപ് തോറ്റ 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടന്നുവെന്ന അദ്ദേഹത്തിന്റെ ആരോപണം ഏറ്റു പാടിയിരുന്ന ലിൻഡൽ ട്രംപിനു പ്രിയങ്കരനായിരുന്നു. പ്രൈമറിയിലെ പരാജയം സമ്മതിക്കാൻ വിസമ്മതിച്ച ലിൻഡൽ തട്ടിപ്പു ആരോപണം ആവർത്തിക്കയും ചെയ്തു.
ദശകങ്ങളായി യുഎസ് തിരഞ്ഞെടുപ്പുകൾ തട്ടിപ്പാണെന്നു വരെ ലിൻഡൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹം മത്സരിച്ചാൽ റിപ്പബ്ലിക്കൻ പരാജയം ഉറപ്പാക്കാം എന്നതായിരുന്നു ഡെമോക്രാറ്റിക് പ്രതീക്ഷ.
ലിസ ഡെമുത് മിതവാദിയാണ്. ഡെമോക്രാറ്റിക് പ്രൈമറിയിൽ 90% വോട്ട് നേടി ജയിച്ച സെനറ്റർ ആമി ക്ളോബുച്ചർ ആണ് അവരെ നവംബർ 3നു നേരിടുക.
വിവാദങ്ങളിൽ പെട്ട മിനസോട്ട ഗവർണർ ടിം വാൾസ് ഇനി മത്സരിക്കുന്നില്ലെന്നു പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിനെതിരായ ആരോപണങ്ങളാണ് റിപ്പബ്ലിക്കൻ പാർട്ടിക്കു വെടിമരുന്ന്. അതേ സമയം, കുടിയേറ്റ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി രണ്ടു യുഎസ് പൗരന്മാരടക്കം മൂന്നു പേരെ ഐസ് കൊലപ്പെടുത്തിയതിലുള്ള ജനരോഷം മുതലാക്കാൻ ഡെമോക്രാറ്റുകൾ നോക്കും.
Another Trump favorite loses primary