
കോഴിക്കോട്; കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈയൊടിഞ്ഞുവെന്ന് പരാതി. മേപ്പയ്യൂരിലെ രാഹുല്‍-രാഖി ദമ്പതികളാണ് ആരോപണം ഉന്നയിച്ചത്. കുട്ടിയുടെ തുടര്‍ചികിത്സയിലും പിഴവുണ്ടായെന്ന് കുടുംബം ആരോപിച്ചു.
ഈമാസം ആറിനാണ് രാഖി പ്രസവിച്ചത്. തുടര്‍ന്ന് കുഞ്ഞിന്റെ ഇടതുകൈയുടെ തോളിന് പരുക്കുണ്ടെന്ന് പറഞ്ഞ് എന്‍ ഐ സി യു യൂണിറ്റില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ കൈക്ക് പ്ലാസ്റ്റര്‍ ഇട്ടെങ്കിലും പിന്നീട് പരിശോധനയൊന്നും നടത്തിയില്ലെന്നും പരാതിയില്‍ പറയുന്നു. ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ പരിശോധിച്ച് ബാന്‍ഡേജ് ഇടുകയും രണ്ട് ദിവസം കഴിഞ്ഞ് പരിശോധിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തെങ്കിലും ഡോക്ടര്‍ വന്നില്ലെന്നും കുടുംബത്തിന്റെ പരാതിയിലുണ്ട്