Image

കര്‍ണാടകയില്‍ മലയാളി യുവതി താമസസ്ഥലത്ത് മരിച്ച നിലയില്‍: മരണം വിവാഹം നിശ്ചയിച്ചിരിക്കെ

Published on 12 August, 2026
കര്‍ണാടകയില്‍ മലയാളി യുവതി  താമസസ്ഥലത്ത് മരിച്ച നിലയില്‍: മരണം വിവാഹം നിശ്ചയിച്ചിരിക്കെ

ബെംഗളുരു: കര്‍ണാടകയില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് പൂച്ചക്കാട് കാട്ടാമ്പള്ളി സ്വദേശിനി അനുശ്രീ (25)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഹുന്‍സൂരില്‍ എസ്ബിഐ  ബാങ്ക് ജീവനക്കാരിയായി ജോലി ചെയ്തുവരികയായിരുന്നു. 

ഡിസംബറില്‍ വിവാഹം നടക്കാനിരിക്കെയാണ് സംഭവം. മരണകാരണം വ്യക്തമായിട്ടില്ല. കര്‍ണാടക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക