Image

വിസ്കോൺസിനിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റിനു പരാജയം; മിനസോട്ട സെനറ്റ് പ്രൈമറിയിൽ പക്ഷെ വിജയം (പിപിഎം)

Published on 12 August, 2026
വിസ്കോൺസിനിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റിനു പരാജയം; മിനസോട്ട സെനറ്റ് പ്രൈമറിയിൽ പക്ഷെ വിജയം (പിപിഎം)

വിസ്കോൺസിനിൽ ഗവർണർ മത്സരത്തിനുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്  സ്ഥാനാർഥി ഫ്രാൻസെസ്‌കാ ഹോങ്ങിനെതിരെ മിതവാദിയായ മിൽവോക്കി കൗണ്ടി എക്സിക്യൂട്ടീവ് ഡേവിഡ് നേരിയ ഭൂരിപക്ഷത്തിനു വിജയം കണ്ടു. സോഷ്യലിസ്റ്റുകൾ മിന്നൽ വിജയങ്ങൾ കൊയ്യുന്നതിനിടയിലാണ് സർവേകളിൽ മുന്നിട്ടു നിന്ന ഹോംഗ് വീണത്. 

അതേ സമയം മിഡ്‌വെസ്റ്റിൽ തന്നെ മിനസോട്ടയിൽ പ്രോഗ്രസീവ് ലെഫ്. ഗവർണർ പെഗ്ഗി ഫ്ളാനഗൻ സെനറ്റിലേക്കു മത്സരിക്കാൻ ഡെമോക്രാറ്റിക് നോമിനേഷൻ നേടിയതും ചൊവാഴ്ച്ച ആയിരുന്നു.  

നവംബർ 3 തിരഞ്ഞെടുപ്പിൽ ക്രോളി പ്രസിഡന്റ് ട്രംപിന്റെ പിന്തുണയുള്ള റിപ്പബ്ലിക്കൻ റെപ്. ടോം ടിഫനിയെ നേരിടും.

വിസ്കോൺസിൻ ഗവർണർ ടോണി എവെർസ് പിന്തുണച്ച ക്രോളിക്കു ഹോങ്ങിന്റെ ഇടതുപക്ഷ നിലപാടുകൾ രക്ഷയായി എന്നാണു കാണുന്നത്. മിനസോട്ടയിൽ ഫ്ളാനഗൻറെ വിജയം പക്ഷേ ഇടതുപക്ഷ ആഘോഷമായി. മിതവാദിയായ റെപ്. ആൻജി ക്രെയ്‌ഗ്‌ പണം വാരിയെറിഞ്ഞു പ്രചാരണം നടത്തിയെങ്കിലും അവർ വിജയം കണ്ടു.  മുൻ സ്പോർട്സ് ബ്രോഡ്കാസ്റ്റർ മിഷൽ ടയോഫയാണ് ഫ്ളാനഗന് റിപ്പബ്ലിക്കൻ എതിരാളി.

Progressives lose Wisconsin Democratic primary, but win in Minnesota   

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക