Image

പിഴയടയ്ക്കണമെന്ന് സന്ദേശം: വീട്ടമ്മയ്ക്ക് 1.75 ലക്ഷം നഷ്ടമായി

Published on 12 August, 2026
 പിഴയടയ്ക്കണമെന്ന് സന്ദേശം: വീട്ടമ്മയ്ക്ക് 1.75 ലക്ഷം നഷ്ടമായി

 

കൊച്ചി: പരിവാഹനില്‍ നിന്നും ഫൈന്‍ അടക്കാനുള്ള മെസേജ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നും അജ്ഞാത സംഘം 1.75 ലക്ഷം രൂപ കവര്‍ന്നതായി പരാതി. മുളവുകാട് സ്വദേശിയായ വീട്ടമ്മയ്ക്കാണ് പണം നഷ്ടമായത്.

പണമടക്കാന്‍ വേണ്ടി ഓഗസ്റ്റ് നാലിന് വാട്സാപ്പ് നമ്പറിലേക്ക് മെസേജ് വന്നതിനെ തുടര്‍ന്ന് വീട്ടമ്മയ്ക്ക് ആറു തവണകളായാണ് 1.75 ലക്ഷം രൂപ നഷ്ടമായത്. തട്ടിപ്പ് ആണെന്ന് മനസിലായതോടെ വീട്ടമ്മ മുളവുകാട് പോലീസില്‍ പരാതി നല്‍കി.

ബദല്‍ കുമാര്‍, മുഹമ്മദ് സലിം, ത്രിദീപ് ബഹര്‍, നിഷ, മുഹമ്മദ് സദ്ദാം ഹുസൈന്‍ എന്നീ പേരുകളിലുള്ള അക്കൗണ്ടുകളിലേക്കാണ് പണം പോയിരിക്കുന്നത്. ഇവര്‍ക്കെതിരെയും മൊബി കിക്ക് സിസ്റ്റംസ് എന്ന സ്ഥാപനത്തിനെതിരെയും മുളവുകാട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക