Image

മെഡിക്കെയ്ഡ് കുട്ടികളുടെ ലിംഗമാറ്റ ശസ്ത്രക്രിയക്കു ലഭിക്കില്ലെന്നു ട്രംപ് (പിപിഎം)

Published on 12 August, 2026
മെഡിക്കെയ്ഡ് കുട്ടികളുടെ ലിംഗമാറ്റ ശസ്ത്രക്രിയക്കു ലഭിക്കില്ലെന്നു ട്രംപ് (പിപിഎം)

കുട്ടികളുടെ ലിംഗമാറ്റ ശസ്ത്രക്രിയക്കു മെഡിക്കെയ്ഡ് ഇനി ലഭ്യമാവില്ലെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ചൊവ്വാഴ്ച്ച പ്രഖ്യാപിച്ചു. ഹോർമോൺ ചികിത്സയ്ക്കും ലഭിക്കില്ല.    

കുട്ടികളെ പ്രാകൃതമായ അത്തരം രീതികളിൽ നിന്നു സംരക്ഷിക്കുമെന്നു ട്രംപ് പറഞ്ഞു. സെന്റേഴ്‌സ് ഫോർ മെഡിക്കെയർ ആൻഡ് മെഡിക്കെയ്ഡ് അഡ്മിനിസ്ട്രേറ്റർ ഡോക്ടർ മെഹ്‌മേത് ഓസിന്റെ ശുപാർശ പ്രകാരമാണ് ഈ നടപടിയെന്നു ട്രംപ് പറഞ്ഞു.

ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യുമൻ സർവീസസ് ഈ ആവശ്യങ്ങൾക്കുള്ള മെഡിക്കെയ്‌ഡും ചൈൽഡ് ഹെൽത്ത് ഇൻഷുറൻസും നേരത്തെ നിർത്തലാക്കിയിരുന്നു.

നികുതി കൊടുക്കുന്നവരുടെ പണം തിരുത്താൻ കഴിയാത്ത അപകടം ഉണ്ടാക്കുന്ന ഹോർമോൺ ചികിത്സയ്ക്കും സർജറിക്കും ഉപയോഗിക്കുന്നത് തടയുമെന്ന് സെക്രട്ടറി റോബർട്ട് കെന്നഡി ജൂനിയർ പറഞ്ഞു.  

Trump ends Medicaid funding for child gender transition care

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക