
കണക്റ്റിക്കറ്റ് ഗവർണർ സ്ഥാനത്തേക്കു നെഡ് ലാമണ്ട് (72) മൂന്നാം തവണയും ഡെമോക്രാറ്റിക് സ്ഥാനാർഥിയായി. ചൊവാഴ്ച്ച നടന്ന പ്രൈമറിയിൽ ലാമണ്ട് സംസ്ഥാനത്തെ പ്രോഗ്രസീവ് ജനപ്രതിനിധി ജോഷ് എലിയട്ടിനെതിരെ അനായാസമാണ് ജയിച്ചത്.
2018 മുതൽ ഗവർണറായിരിക്കുന്ന ലാമണ്ട് നവംബർ 3നു തന്റെ പകുതി പ്രായം മാത്രമുള്ള റിപ്പബ്ലിക്കൻ റയാൻ ഫാസിയോയെ നേരിടും. സംസ്ഥാന ജനപ്രതിനിധിയാണ് ഫാസിയോ.
ജയിച്ചാൽ ഏറ്റവും നീണ്ട കാലം ഭരിച്ച ഗവർണർമാരിൽ ഒരാളാവും ലാമണ്ട്. 200 വർഷത്തെ ചരിത്രത്തിൽ സംസ്ഥാനത്തു അങ്ങിനെ മറ്റൊരു ഗവർണർ മാത്രമേ ഉണ്ടായിട്ടുള്ളൂ: 2004ൽ അഴിമതി വിവാദത്തിൽ പുറത്തു പോയ റിപ്പബ്ലിക്കൻ ജോൺ ജി. റോളണ്ട്. രണ്ടു പ്രാവശ്യം ജയിലിൽ പോയ അദ്ദേഹത്തിനു പ്രസിഡന്റ് ട്രംപ് മാപ്പു കൊടുത്തിരുന്നു.
Ned Lamont is Democratic Gov nominee a third time