Image

സെനറ്റർ ആമി ക്ളോബുച്ചർ ഡെമോക്രാറ്റിക് പാർട്ടിയുടെ മിനസോട്ട ഗവർണർ സ്ഥാനാർഥി (പിപിഎം)

Published on 12 August, 2026
സെനറ്റർ ആമി ക്ളോബുച്ചർ  ഡെമോക്രാറ്റിക് പാർട്ടിയുടെ  മിനസോട്ട ഗവർണർ സ്ഥാനാർഥി (പിപിഎം)

മിനസോട്ടയിൽ നിന്നു നാലു തവണ യുഎസ് സെനറ്റിലേക്കു ജയിച്ച ആമി ക്ളോബുച്ചർ (66) സംസ്ഥാന ഗവർണർ സ്ഥാനത്തേക്കു മത്സരിക്കാൻ ഡെമോക്രാറ്റിക് നോമിനേഷൻ നേടി. ചൊവാഴ്ച്ച നടന്ന പ്രൈമറിയിൽ അവർ 12% എണ്ണിക്കഴിഞ്ഞപ്പോൾ തന്നെ അവർ 86% നേടിയിരുന്നു.

2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന ഗവർണർ ടിം വാൾസ് വിവാദങ്ങളിൽ പെട്ടതിനെ തുടർന്നു മാറി നിൽപ്പായിരുന്നു. അതു പ്രതീക്ഷിച്ചിരുന്ന നേരത്താണ് ക്ളോബുച്ചർ സെനറ്റ് വിട്ടു ഗവർണർ മത്സരത്തിനു പുറപ്പെട്ടത്.

സെനറ്റ് ഡെമോക്രാറ്റിക് നേതൃത്വത്തിൽ മൂന്നാം സ്ഥാനമുള്ള ക്ളോബുച്ചർ ഗവർണർ സ്ഥാനത്തേക്കു മത്സരം പ്രഖ്യാപിച്ചപ്പോൾ വാൾസ് പിൻവാങ്ങി. ക്ഷേമ ഫണ്ട് തിരിമറി വൻ വിവാദമായ പശ്ചാത്തലത്തിൽ മത്സരം കടുത്ത വെല്ലുവിളി ആവുമ്പോൾ പാർട്ടിക്കു പരുക്കേൽക്കുമെന്ന് അദ്ദേഹം സമ്മതിച്ചു.

കൗണ്ടി പ്രോസിക്യൂട്ടർ ആയിരുന്ന താൻ സംസ്ഥാന പദ്ധതികളിലെ പണം കർശനമായി ഓഡിറ്റ് ചെയ്യുമെന്ന് അവർ ഉറപ്പു നൽകി. മിനസോട്ടയിൽ വ്യാപകമായ മതിപ്പുള്ള ക്ളോബുച്ചർ അനായാസം ജയിച്ചു കയറുമെന്നാണ് പ്രതീക്ഷ.

സംസ്ഥാന പദ്ധതികളിൽ വ്യാപക അഴിമതി നടന്നു എന്ന വാദവുമായാണ് പ്രസിഡന്റ് ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും രംഗത്തുള്ളത്. കുടിയേറ്റ നടപടികളിൽ കഠിനമായ സമീപനം കൈക്കൊണ്ടതിന്റെ പേരിൽ ട്രംപ് ഭരണകൂടത്തിനെതിരെ പക്ഷെ ജനരോഷമുണ്ട്. രണ്ടു യുഎസ് പൗരന്മാർ ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ട നടപടികൾ രാജ്യമൊട്ടാകെ പ്രതിഷേധം ഉയർത്തിയിരുന്നു.  

വാഷിംഗ്ടണിൽ പ്രവർത്തിച്ച നീണ്ട വർഷങ്ങളിൽ ഉണ്ടാക്കിയ ബന്ധങ്ങൾ പ്രയോജനപ്പെടുത്താൻ തനിക്കു കഴിയുമെന്നു മിതവാദിയായ ക്ളോബുച്ചർ പറയുന്നു.

Klobuchar is Democratic nominee for Minnesota Governor

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക