Image

ഗവർണർ രാജേന്ദ്ര അർലേകറെ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സന്ദർശിച്ചു

Published on 11 August, 2026
ഗവർണർ രാജേന്ദ്ര  അർലേകറെ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സന്ദർശിച്ചു

 

തിരുവനന്തപുരം: ഗവർണർ  രാജേന്ദ്ര വിശ്വനാഥ് അർലേകറെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം മേഖല മെത്രാപ്പോലീത്തയും മീഡിയാ സെൽ ചെയർമാനുമായ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സന്ദർശിച്ചു. ലോക്ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ സഭാ, സാമൂഹിക വിഷയങ്ങൾ സംബന്ധിച്ച് ഇരുവരും ആശയവിനിമയം നടത്തി.

തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ വികാരി ഫാ. അലക്സാണ്ടർ തോമസ്, ഫാ. അലൻ കുര്യൻ സാബു, ഡീ. ഡോ. പോൾ സാമുവൽ എന്നിവർ കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക