Image

സെനറ്റിലേക്കു മത്സരിക്കുന്ന ഈജിപ്ഷ്യൻ സായിദിനു ഭാര്യ വഴി ഇന്ത്യൻ ബന്ധം (പിപിഎം)

Published on 11 August, 2026
സെനറ്റിലേക്കു മത്സരിക്കുന്ന ഈജിപ്ഷ്യൻ സായിദിനു ഭാര്യ വഴി ഇന്ത്യൻ ബന്ധം (പിപിഎം)

മിഷിഗണിൽ നിന്നു യുഎസ് സെനറ്റിലേക്കു മത്സരിക്കുന്ന ഈജിപ്ഷ്യൻ വംശജൻ ഡോക്ടർ അബ്ദുൾ എൽ സായിദിനു ഇന്ത്യൻ ബന്ധം. അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടർ സാറാ ജുകാകു ഇന്ത്യക്കാരിയാണ്.

സൈക്ക്യാട്രിസ്റ്റായ സാറയുടെ മാതാപിതാക്കൾ ഇന്ത്യയിൽ നിന്നു കുടിയേറിയവരാണ്. യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിൽ പഠിക്കുമ്പോൾ ആണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്. ഇരുവരും കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നു മെഡിക്കൽ ബിരുദമെടുത്തു.

റോഡ്‌സ് സ്കോളർ കൂടിയായ സായിദിനും സാറയ്ക്കും രണ്ടു പെണ്മക്കളുണ്ട്: എമ്മാലി, സെറീൻ.

ഇന്ത്യയിലെ ഗ്രാമവുമായി സാറ ഇപ്പോഴും ബന്ധം പുലർത്തുന്നു. ബംഗളൂരിലും ദുബായിലും  അവർക്കു വീടുകളുണ്ട്. ബംഗളുരുവിലെ കെട്ടിടത്തിന് ഇന്ത്യൻ മാധ്യമങ്ങൾ $100,001 മുതൽ $250,000 വരെ വില കാണുന്നു.

സായിദ് തന്റെ ‘Healing Politics: A Doctor’s Journey into the Heart of Our Political Epidemic’ എന്ന പുസ്തകത്തിൽ സാറയെ കുറിച്ച് എഴുതിയിട്ടുണ്ട്. ശാന്തമായ ആത്മവിശ്വാസം അവരുടെ പ്രത്യേകതയാണെന്നു അദ്ദേഹം പറഞ്ഞു. തന്റെ പിന്നിൽ പാറ പോലെ ഉറച്ചു നിൽക്കുന്ന സാറ കുടുംബത്തിന്റെ നെടുംതൂണാണ്. 
സായിദിന്റെ പിതാവ് മുഹമ്മദ് ഈജിപ്തിൽ നിന്നു കുടിയേറി. 'അമ്മ ഡോക്ടർ ഫാറ്റൻ എൽകോമി മിസൂറിയിൽ ജോലി ചെയ്യുന്നു. മിഷിഗണുമായി ഉറ്റ ബന്ധമുളള കുടുംബത്തിൽ നിന്നു വരുന്ന രണ്ടാനമ്മ ജാക്കിയാണ് സായിദിനെ വളർത്തിയത്.

ഡെമോക്രാറ്റിക്‌ പ്രൈമറിയിൽ റെപ്. ഹാലി സ്റ്റീവൻസിനെ തോൽപിച്ച സായിദ് നവംബറിൽ റിപ്പബ്ലിക്കൻ മൈക്ക് റോജേഴ്സിനെ നേരിടും. പ്രോഗ്രസീവായ അദ്ദേഹം ജയിച്ചാൽ യുഎസ് സെനറ്റിലെ ആദ്യ മുസ്ലിം അംഗമാവും.

El-Zayed has an Indian connection 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക