Image

മാപ്പു കിട്ടാൻ ഇന്ത്യൻ ഡോക്ടർ ട്രംപിന്റെ പി എ സിക്ക് $1 മില്യൺ നൽകിയെന്ന് ആരോപണം (പിപിഎം)

Published on 11 August, 2026
 മാപ്പു കിട്ടാൻ ഇന്ത്യൻ ഡോക്ടർ ട്രംപിന്റെ പി എ സിക്ക് $1 മില്യൺ നൽകിയെന്ന് ആരോപണം (പിപിഎം)

പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിൽ നിന്നു മാപ്പ് ആവശ്യപ്പെടുന്ന ഫ്ലോറിഡയിലെ റിട്ടയർഡ് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ഡോക്ടർ കൃഷ്‌ണ ത്രിപുരനേനി ട്രംപിന്റെ പി എ സിയായ മാഗായ്ക്കു $1 മില്യൺ സംഭാവന ചെയ്തുവെന്നു വെളിപ്പെടുത്തൽ. 

ഫെഡറൽ ഇലെക്ഷൻ കമ്മീഷൻ രേഖകളിൽ കാണുന്നത് ജൂണിലാണ് ഈ സംഭാവന നൽകിയത് എന്നാണ്.

ഫെഡറൽ നികുതി വെട്ടിപ്പ് കേസിൽ രണ്ടു വർഷം ജയിലിൽ കിടന്ന  ത്രിപുരനേനി ഈ വർഷമാദ്യം പ്രസിഡന്റിന്റെ മാപ്പിന് അപേക്ഷിച്ചിരുന്നു. മാപ്പു കിട്ടാനാണ് പണം നൽകിയതെന്ന് തെളിവില്ലെങ്കിലും വിഷയം വിവാദമാവുന്നു.

ട്രംപ് ഭരണകൂടത്തിൽ നിന്നു ഡോണർമാർക്കു ആനുകൂല്യങ്ങൾ കിട്ടുന്നതിനെ ബ്രെണ്ണൻ സെന്റർ ഫോർ ജസ്റ്റിസ് പോലുള്ള സംഘടനകൾ എതിർത്തിട്ടുണ്ട്.

2026ൽ ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും  ഏറ്റവും വലിയ സംഭാവന നൽകിയവരിൽ ഒരാളുമായി ഡോക്ടർ.  

നവംബർ ഇടക്കാല തിരഞ്ഞെടുപ്പിനു മുന്നോടിയായി പലന്തീർ ചീഫ് ടെക്നോളജി ഓഫിസർ ശ്യാം ശങ്കർ $1 മില്യൺ നൽകിയിട്ടുണ്ട്.

പണം വാങ്ങി മാപ്പു കൊടുക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ ഈ രീതിയിൽ രാഷ്ട്രീയ അഴിമതിയെ കുറിച്ചുള്ള അടിയന്തര ചോദ്യങ്ങൾ ഉയരുന്നുവെന്നു ബ്രണ്ണൻ സെന്റർ പറയുന്നു. ഇതു വഷളാകാനാണ് സാധ്യത കാണുന്നത്.

നികുതി നൽകാൻ വ്യാജ വിവരങ്ങൾ നൽകിയെന്ന കുറ്റത്തിനു 2015ൽ $11.8 മില്യൺ സർക്കാരിനു ത്രിപുരനേനി തിരിച്ചു കൊടുത്തു. രണ്ടു വർഷത്തെ തടവ് ശിക്ഷ ലഭിച്ചു.

Doctor paid $1 million to Trump PAC for pardon  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക