
ഡല്‍ഹിയില്‍ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ ആര്‍എസ്എസ് ആശയപ്രചാരകൻ ടി.ജി.മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തതിൽ പൊലീസ് വീഴ്ചയെന്ന് കോടതി. അറസ്റ്റ് ചെയ്തപ്പോള്‍ നോട്ടിസ് നല്‍കിയില്ല. സുപ്രീംകോടതി നിര്‍ദേശം പാലിച്ചില്ലെന്നും കോടതി. ഒളിവില്‍ പോയേക്കാം എന്ന് തോന്നിയതിനാലാണ് നടപടികള്‍ ക്രമീകരിച്ചത് എന്നാണ് പ്രോസിക്യൂഷന്‍ വാദം.
ടി.ജി. മോഹൻദാസിന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. മൂന്നുദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ഉപാധികളോടെയാണ് ജാമ്യം. മോഹൻദാസിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. എസ്എഫ്‌ഐ പ്രവർത്തകർ കോടതിക്കു മുന്‍പിൽ മോഹൻദാസിനെ കരിങ്കൊടി കാണിച്ചു.