Image

ഒക്ലഹോമയില്‍ കടുവയുടെ ആക്രമണത്തില്‍ മൃഗസംരക്ഷണ ജീവനക്കാരന്‍ ദാരുണമായി കൊല്ലപ്പെട്ടു

പി പി ചെറിയാന്‍ Published on 11 August, 2026
ഒക്ലഹോമയില്‍ കടുവയുടെ ആക്രമണത്തില്‍ മൃഗസംരക്ഷണ ജീവനക്കാരന്‍ ദാരുണമായി കൊല്ലപ്പെട്ടു

ഓക്ലഹോമ: ഭാര്യയും ചെറിയ മകളുമടക്കമുള്ളവരുടെ കണ്‍മുന്നില്‍ വച്ച് കടുവയുടെ ആക്രമണത്തില്‍ മൃഗസംരക്ഷണ ജീവനക്കാരന്‍ ദാരുണമായി കൊല്ലപ്പെട്ടു. 'ടൈഗര്‍ കിംഗ്' ജോ എക്‌സോട്ടിസുമായി ബന്ധമുള്ള റയാന്‍ ഈസ്ലി (37) ആണ് മരിച്ചത്. ഒക്ലഹോമയിലെ ഗ്രോളര്‍ പൈന്‍സ് ടൈഗര്‍ പ്രിസര്‍വില്‍ നടന്ന പ്രകടനത്തിനിടയിലാണ് സംഭവം.

പരിശീലന കൂട്ടില്‍ വെച്ച് കടുവ റയാനെ ആക്രമിക്കുകയും കടിച്ചുകീറുകയുമായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന സന്ദര്‍ശകരും റയാന്റെ ഭാര്യയും മകളും ഈ ദാരുണ സംഭവത്തിന് നേരിട്ടു സാക്ഷിയായി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക