Image

കുട്ടികൾക്കു നൽകുന്ന 11 വാക്‌സിനുകൾ ട്രംപ് പ്രഖ്യാപിച്ചു (പിപിഎം)

Published on 11 August, 2026
കുട്ടികൾക്കു നൽകുന്ന 11 വാക്‌സിനുകൾ ട്രംപ് പ്രഖ്യാപിച്ചു (പിപിഎം)

ഗൗരവതരവും അപകടകരവുമായ രോഗങ്ങൾ പ്രതിരോധിക്കാൻ കുട്ടികൾക്കു നൽകുന്ന 11 വാക്‌സിനുകൾ അംഗീകരിക്കുന്ന എക്സിക്യൂട്ടീവ് ഓർഡറിൽ തിങ്കളാഴ്ച്ച പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു. ഗോൾഡ് സ്റ്റാൻഡേർഡ് ശുപാര്ശകളാണ് ഇവയെന്നു ട്രംപ് പറഞ്ഞു. 

മറ്റേത് രാജ്യത്തെക്കാളും ഇക്കാര്യത്തിൽ യുഎസ് മുൻപിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് 72 വാക്‌സിനുകൾ വരെ നൽകിയിട്ടുണ്ട്. അവയുടെ എണ്ണം കുറയ്ക്കുകയാണ്.

എം എം ആർ വാക്‌സിനുകൾ മൂന്നു തവണയായി നൽകണം എന്നാണ് വ്യവസ്ഥ.  

വാക്‌സിനുകൾ തിരഞ്ഞടുക്കാൻ മാതാപിതാക്കൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നുവെന്നു നാഷനൽ ഇന്സ്ടിട്യൂട്സ് ഓഫ് ഹെൽത്ത് ഡയറക്റ്റർ ജയ് ഭട്ടാചാര്യ പറഞ്ഞു.  

കുട്ടിക്ക് 15 മാസം ആകുമ്പോൾ ആദ്യ ഡോസ് എന്നാണ് ശുപാർശ. രണ്ടാമത്തേതു ആറു വയസാകുമ്പോൾ.

Trump sets changes to childhood vaccine 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക