
ഇറാന്റെ പരമോന്നത നേതാവായ മൊജ്തബ ഖമനയിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഇസ്രയേൽ മാധ്യമങ്ങളാണ് ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മൊജ്തബ ഖമനയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
മൊജ്തബയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന നിലയിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇറാന്‍ വ്യത്തങ്ങളെ ഉദ്ധരിച്ച് ചാനല്‍ 14, ജെറുസലേം പോസ്റ്റ് എന്നീ ഇസ്രയേലി മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
പക്ഷെ ഇറാന്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക വിശദീകരണം ഒന്നും നല്‍കിയിട്ടില്ല. ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ മൊജ്ബത ഖമനയി ചികിത്സയിലായിരുന്നു. പരിക്കേറ്റതിന് ശേഷം അദ്ദേഹം പൊതുമധ്യത്തില്‍ ഇതുവരെയും പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഔദ്യോഗികമായി ഇറാൻ ഈ റിപ്പോർട്ടുകൾ നിഷേധിച്ചിട്ടുണ്ടെങ്കിലും, ഇസ്രയേൽ മാധ്യമങ്ങൾ ഉൾപ്പെടെ പുറത്തുവിട്ട പുതിയ വിവരങ്ങൾ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അവകാശപ്പെടുന്നു.