Image

ഇന്ത്യ ഉൾപ്പെടെ റഷ്യൻ എണ്ണ വാങ്ങുന്നവർക്കു 100% തീരുവ ചുമത്താൻ ട്രംപിനു സെനറ്റ് അനുമതി (പിപിഎം)

Published on 08 August, 2026
ഇന്ത്യ ഉൾപ്പെടെ റഷ്യൻ എണ്ണ വാങ്ങുന്നവർക്കു 100% തീരുവ ചുമത്താൻ ട്രംപിനു സെനറ്റ് അനുമതി (പിപിഎം)

ഇന്ത്യയും ചൈനയും ഉൾപ്പെടെ റഷ്യൻ എണ്ണയും നാച്ചുറൽ ഗ്യാസും വാങ്ങുന്ന അഞ്ചു രാജ്യങ്ങൾക്കു 100% തീരുവ ചുമത്താൻ പ്രസിഡന്റ് ട്രംപിനു അധികാരം നൽകുന്ന ബിൽ യുഎസ് സെനറ്റ് പാസാക്കി. ഇരു പാർട്ടികളുടെയും പിന്തുണ കിട്ടിയ ബില്ലിന് 11നെതിരെ 86 വോട്ട് ലഭിച്ചു.

യുഎസ് ഹൗസ് ഓഗസ്റ്റ് 31നു വീണ്ടും സമ്മേളിക്കുമ്പോൾ ഈ ബിൽ പരിഗണനയ്‌ക്കെടുക്കും.

റഷ്യൻ ആക്രമണം ഉണ്ടായതു മുതൽ യുക്രൈനെ പിന്തുണച്ചു വന്ന അന്തരിച്ച റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രെയമിന്റെ പേരിലാണ് ഈ ബിൽ. റഷ്യക്കെതിരെ ശക്തമായ ഉപരോധം കൊണ്ടുവരണമെന്നു വാദിച്ച അദ്ദേഹത്തിന്റെ സഹോദരി ഡാർലിൻ ഗ്രെയം ആണ് പകരം സെനറ്ററായത്. ഈ ബിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനെ നന്നേ നോവിക്കുമെന്നു അവർ പറഞ്ഞു. 

റഷ്യയുടെ എണ്ണയും ഗ്യാസും ഏറ്റവുമധികം വാങ്ങുന്നത് ഇന്ത്യക്കും ചൈനയ്ക്കും പുറമേ അസർബെയ്‌ജാൻ, ഹങ്കറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളാണ്.

പുട്ടിന്റെയും ഉന്നത റഷ്യൻ നേതാക്കളുടെയും സ്ഥാപനങ്ങളുടെയും മേൽ ഉപരോധം ചുമത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്.

Senate passes bill to impose 100% tariff on Russian oil buyers 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക