Image

ഓഗസ്റ്റ് 15 മാസാച്യുസെറ്റ്സിലും ബോസ്റ്റണിലും 'ഇന്ത്യ ദിന'മായി പ്രഖ്യാപിച്ചു

പി പി ചെറിയാന്‍ Published on 08 August, 2026
ഓഗസ്റ്റ് 15 മാസാച്യുസെറ്റ്സിലും ബോസ്റ്റണിലും 'ഇന്ത്യ ദിന'മായി പ്രഖ്യാപിച്ചു

ബോസ്റ്റണ്‍ : ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 'ഇന്ത്യ ദിന'മായി പ്രഖ്യാപിച്ച് യു.എസിലെ മാസാച്യുസെറ്റ്സ് ഗവര്‍ണര്‍ മോറ ഹീലി. മാസാച്യുസെറ്റ്സിന്റെ സാമ്പത്തിക, സാംസ്‌കാരിക, പൊതുമേഖലകളില്‍ ഇന്ത്യന്‍ വംശജര്‍ നല്‍കിയ വിലപ്പെട്ട സംഭാവനകളെ മാനിച്ചാണ് ഈ പ്രഖ്യാപനം. ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിംബര്‍ലി ഡ്രിസ്‌കോള്‍, സ്റ്റേറ്റ് സെക്രട്ടറി വില്യം ഫ്രാന്‍സിസ് ഗാല്‍വിന്‍ എന്നിവരും പ്രഖ്യാപനത്തെ പിന്തുണച്ചു.

സംരംഭകത്വം, വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്ര ഗവേഷണം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ സമൂഹം നല്‍കുന്ന പങ്കാളിത്തത്തെ പ്രൊക്ലമേഷനില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ, ബോസ്റ്റണ്‍ മേയര്‍ മിഷേല്‍ വു നഗരതലത്തിലും ഓഗസ്റ്റ് 15 'ഇന്ത്യ ദിന'മായി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക