
വാഷിംഗ്ടൺ: 2028-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ പിന്തുണയ്ക്കാൻ ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്. ഓവൽ ഓഫീസിൽ നടന്ന ഫണ്ട് സമാഹരണ യോഗത്തിൽ "ഒടുവിൽ നമ്മൾ ജെ.ഡി. വാൻസിനെ തിരഞ്ഞെടുക്കേണ്ടതുണ്ട്" എന്ന് ട്രംപ് പ്രമുഖ സംഭാവനക്കാോട് പറഞ്ഞതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ജെ.ഡി. വാൻസിനും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയ്ക്കുമിടയിൽ ട്രംപ് അനൗദ്യോഗികമായി സ്ഥാനാർത്ഥിത്വം വിലയിരുത്തുന്നുണ്ടെങ്കിലും, വാൻസ് ആയിരിക്കും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭാവി നേതാവെന്ന സൂചനയാണ് ഇത് നൽകുന്നത്. എന്നാൽ ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാനോ പരസ്യ പിന്തുണ നൽകാനോ സമയമായിട്ടില്ലെന്നും ഉപദേശകർ വ്യക്തമാക്കുന്നു.