Image

'ആശങ്ക വേണ്ട, ഞാൻ ഒപ്പമുണ്ട്’: പ്രതിപക്ഷ പാർട്ടികളിൽ നിന്ന് എൻഡിഎയിലെത്തിയ എംപിമാർക്ക് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി

Published on 07 August, 2026
'ആശങ്ക വേണ്ട, ഞാൻ ഒപ്പമുണ്ട്’: പ്രതിപക്ഷ പാർട്ടികളിൽ  നിന്ന് എൻഡിഎയിലെത്തിയ എംപിമാർക്ക് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി

പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രാജിവെച്ച് എൻഡിഎ സഖ്യത്തിൽ ചേർന്ന പുതുതായി എത്തിയ എംപിമാർക്ക് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂൽ കോൺഗ്രസിൽ നിന്നും ശിവസേന ഉദ്ധവ് വിഭാഗത്തിൽ നിന്നും എൻഡിഎയിലെത്തിയ എംപിമാർക്കായി സംഘടിപ്പിച്ച പ്രത്യേക പ്രഭാതഭക്ഷണ വിരുന്നിലാണ് പ്രധാനമന്ത്രി പ്രധാനമന്ത്രി ഉറപ്പ് നൽകിയത്.

“ആരും ആശങ്കപ്പെടേണ്ടതില്ല, ഞാൻ നിങ്ങളുടെ ഒപ്പമുണ്ട്. എൻ.ഡി.എ ഒരു വലിയ കുടുംബമാണ്, ഒപ്പമുള്ള ഓരോ ഘടകകക്ഷിയേയും ഞങ്ങൾ ചേർത്തുപിടിക്കും’ എന്ന് പ്രധാനമന്ത്രി സത്കാരത്തിനിടെ എംപിമാരോട് വ്യക്തമാക്കി.

എൻഡിഎയിൽ എല്ലാവർക്കും അർഹമായ ബഹുമാനവും അവസരങ്ങളും ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്റിലെ ചർച്ചകളിൽ സജീവമായി പങ്കെടുക്കണമെന്നും പാർലമെന്ററി ചരിത്രവും നിയമങ്ങളും വായിച്ചു മനസ്സിലാക്കണമെന്നും പുതിയ എംപിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

തൃണമൂൽ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് രൂപീകരിച്ച എൻസിപി(ഐ)യിലെ 20 എംപിമാരും, ഉദ്ധവ് താക്കറെ വിഭാഗത്തിൽ നിന്ന് മാറി ഷിൻഡെ ശിവസേനയിൽ ചേർന്ന 6 എംപിമാരുമാണ് യോഗത്തിൽ പങ്കെടുത്തത്.

Join WhatsApp News
Chanakyan 2026-08-08 00:37:34
രാജ്യം ഭരിക്കാൻ ഒരു വലിയ നുണ വേണം എന്ന് Plato പറഞ്ഞു. ജനങ്ങളെ വികാരപരമായി ഒന്നിപ്പിക്കാൻ ഒരു കഥ. അതാണ് ഇന്നത്തെ വിദ്വേഷ പ്രചാരണം. എപ്പോഴും ഒരു ശത്രു വേണം. ഹിന്ദു vs മുസ്ലിം, ദേശദ്രോഹി vs ദേശസ്നേഹി. വികസനത്തെ കുറിച്ച് ചോദിച്ചാൽ ഉത്തരം - "പണ്ട് 70 വർഷം എന്ത് ചെയ്തു?" "Plato 2500 വർഷം മുൻപേ പറഞ്ഞു, ഇവർ ചെയ്യാൻ പോകുന്നതിനെ കുറിച്ച്!" Plato പറഞ്ഞു, ഒരു അധികാരി ജനങ്ങളെ ഭരിക്കാൻ ഏറ്റവും എളുപ്പം ഒരു 'വിശുദ്ധ നുണ' ഉണ്ടാക്കുക എന്നതാണ്. ​ ജനങ്ങളോട് പറയുക, നിങ്ങൾ അപകടത്തിലാണ്. നിങ്ങളുടെ സംസ്കാരം അപകടത്തിലാണ്. ഒരു ശത്രു പുറത്ത് നിൽപ്പുണ്ട്. അങ്ങനെ അവരെ പേടിപ്പിക്കുക. പേടിക്കുന്ന മനുഷ്യൻ ഒരിക്കലും ചോദ്യം ചോദിക്കില്ല. ഇന്ന് നോക്കൂ, Fact എന്താണ്? 2014-ന് ശേഷം ഈ രാജ്യത്ത് Hate Speech കേസുകൾ 500% കൂടി എന്ന് NCRB Data പറയുന്നു. IT Cell-ന്റെ പേരിൽ ആയിരക്കണക്കിന് Fake Account-കൾ Fact Check Website-കളായ AltNews പൊളിച്ചു കൊണ്ടിരിക്കുന്നു. ഒരു നുണ 1000 WhatsApp Group-ൽ ഒരേ സമയം എത്തുന്നു. ​ തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിൽക്കുമ്പോൾ, ചർച്ച എന്തിനെ കുറിച്ചാണ്? പള്ളിയുടെ സ്ഥാനം എവിടെ ആയിരിക്കണം എന്നതിനെ കുറിച്ച്. ആശുപത്രിയെ കുറിച്ച് ചോദിച്ചാൽ, ശ്മശാനത്തെ കുറിച്ച് ഉത്തരം കിട്ടുന്നു. ഇതാണ് Plato പറഞ്ഞ Noble Lie-ന്റെ Modern Version. ഒരു കെട്ടുകഥ കൊണ്ട് സത്യത്തെ മൂടുക. ജനങ്ങളെ വിദ്വേഷം കൊണ്ട് വിഭജിച്ച്, വികസനം എന്ന ചോദ്യത്തെ കൊന്നു കളയുക. ഒരു രാജ്യം വെറും കെട്ടിടങ്ങൾ കൊണ്ടല്ല തകരുന്നത്, നുണകൾ കൊണ്ടാണ് തകരുന്നത്. Plato പറഞ്ഞു, ഇങ്ങനെ നുണ കൊണ്ട് ഭരിക്കുന്ന രാജ്യം അവസാനം Tyranny-യിലേക്ക് പോകും. തീ മോഷ്ടിച്ച Prometheus മനുഷ്യന് വെളിച്ചം കൊടുത്തു, ഇവർ വെളിച്ചം മോഷ്ടിച്ച് മനുഷ്യനെ വീണ്ടും ഗുഹയിലേക്ക് തള്ളി വിടുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക