Image

അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ കസ്റ്റഡിയില്‍

Published on 07 August, 2026
അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ കസ്റ്റഡിയില്‍

തൃശൂര്‍ ; പോലീസിനെ വെല്ലുവിളിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അഖില്‍ കസ്റ്റഡിയില്‍. തൃശൂരില്‍ നിന്നാണ് അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. 

അര്‍ജുനെ ഒളിവില്‍ പോകാന്‍ സഹായിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. അര്‍ജുനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കണ്ണൂര്‍ സ്വദേശികളായ രണ്ട് സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

അതിനിടെ, ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്കായി മൂവാറ്റുപുഴ ഡി വൈ എസ് പിയുടെയും ഊന്നുകല്‍ സി ഐയുടെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഊര്‍ജിതമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക