
കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച രാജേഷ് യഥാര്‍ത്ഥ ഹീറോയെന്ന് കേരള ഹൈക്കോടതി.രാജേഷിന്റെ ത്യാഗം പരമോന്നതവും സമാനതകളില്ലാത്തതും. രാജേഷ് സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതിരൂപം. മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ത്യജിച്ച.സര്‍ക്കാര്‍ രാജേഷിന്റെ കുടുംബത്തിനൊപ്പം നില്‍ക്കണം. പരാമര്‍ശം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേത്.
മീന്തുള്ളി കാര്യങ്കോട് പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിലൂടെ മറ്റൊരാളെ രക്ഷിച്ച ശേഷമാണ് തിരുവനന്തപുരം നേമം കല്ലിയൂർ സ്വദേശി രാജേഷ് മരിച്ചത്.