Image

വരുമാന പരിധി ഇല്ല; സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ഇനി എല്ലാവര്‍ക്കും ലഭ്യമാക്കും

Published on 07 August, 2026
വരുമാന പരിധി ഇല്ല; സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ഇനി എല്ലാവര്‍ക്കും ലഭ്യമാക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് സൗകര്യത്തിനുനുള്ള വരുമാന പരിധി ഒഴിവാക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ഇനി മുതല്‍ എല്ലാ രോഗികള്‍ക്കും പേവാര്‍ഡ് അനുവദിക്കണെന്ന് ഉത്തരവില്‍ പറയുന്നു.

നേരത്തെ 1600 രൂപയ്ക്ക് മുകളില്‍ മാസവരുമാനം ഉള്ളവര്‍ക്ക് മാത്രമേ പേ വാര്‍ഡ് നല്‍കിയിരുന്നുള്ളു. പലപ്പോഴും ആശുപത്രികളിലെത്തുന്നവര്‍ മാസവരുമാനം കുറച്ച് പറയുന്നതുകൊണ്ടുതന്നെ പിന്നീട് പേ വാര്‍ഡ് കിട്ടുന്നത് ശ്രമകരമായിരുന്നു. ഈ ചട്ടം മാറ്റണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

പുതിയ ഉത്തരവ് അനുസരിച്ച് ഇനി സര്‍ക്കാര്‍ ആശുപത്രികളില്‍ പേ വാര്‍ഡ് സൗകര്യം വരുമാനപരിധിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കില്ല. വരുമാനം പരിഗണിക്കാതെ എല്ലാ രോഗികള്‍ക്കും പേ വാര്‍ഡ് നല്‍കാനാണ് മന്ത്രിയുടെ നിര്‍ദേശം. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് ഇറങ്ങി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക