
രേഖകൾ ഇല്ലാത്ത മൂന്നു മില്യൺ കുടിയേറ്റക്കാരെ ട്രംപ് ഭരണകൂടം നാടു കടത്തിയെന്നു വൈറ്റ് ഹൗസ് അവകാശപ്പെട്ടു. അനധികൃത കുടിയേറ്റക്കാരെ 15 മാസമായി യുഎസിൽ പ്രവേശിക്കാൻ അനുവദിച്ചിട്ടുമില്ല.
ജന്മാവകാശ പൗരത്വം വിലക്കുന്ന പ്രസിഡന്റ് ട്രംപിന്റെ പുതിയ എക്സിക്യൂട്ടീവ് ഓർഡറുകൾ വിശദീകരിച്ചു വൈറ്റ് ഹൗസ് ഇറക്കിയ ഫാക്ട് ഷീറ്റിലാണ് ഇക്കാര്യം പറയുന്നത്.
പുറത്താക്കപ്പെട്ടവരിൽ അക്രമാസക്തമായ കുറ്റങ്ങൾ ചെയ്ത ആയിരക്കണക്കിനു വ്യക്തികളും ഉണ്ടെന്നു വൈറ്റ് ഹൗസ് പറയുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ നൽകുന്നില്ല.
ഇല്ലീഗൽസ് 15 മാസമായി പ്രവേശിക്കാത്തത് പ്രസിഡന്റ് ട്രംപ് വീണ്ടും അധികാരമേറ്റ ശേഷം എടുത്ത കർശന നടപടികൾ മൂലമാണെന്നു വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി. തെക്കൻ അതിർത്തിയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി അടിയന്തര നടപടികൾ നിർദേശിച്ചു ട്രംപ് എക്സിക്യൂട്ടീവ് ഓർഡർ പുറപ്പെടുവിച്ചിരുന്നു. മുൻ ഭരണകൂടം അനുവദിച്ചിരുന്ന അനധികൃത പ്രവേശനം അതോടെ ഇല്ലാതായി.
75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ വിലക്കിയതും ഈ നടപടികളുടെ ഭാഗമാണ്.
വ്യാജമായി പൗരത്വം നേടിയവരെ പുറത്താക്കാൻ നടത്തുന്ന നീക്കങ്ങളും വൈറ്റ് ഹൗസ് പരാമർശിച്ചു. അതിൽ 88 പേർ ഇപ്പോൾ നിയമനടപടി നേരിടുന്നുണ്ട്.
അന്യായമായി ആനുകൂല്യങ്ങൾ കൈപ്പറ്റിയിരുന്ന 1.4 മില്യൺ ഇല്ലീഗൽസിനു അതു വിളക്കാനും നടപടി എടുത്തു.
3 million illegals expelled, claims White House