Image

കലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി (പിപിഎം)

Published on 07 August, 2026
കലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി (പിപിഎം)

സാന്താ ബാർബറ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽ പിഎച് ഡി ചെയ്തിരുന്ന ഇന്ത്യൻ വിദ്യാർഥി ഹൈക്കിങ്ങിനിടയിൽ കൊല്ലപ്പെട്ടു. വിക്രം മുബായിയെ വാരാന്ത്യത്തിൽ ബിഗ് പൈൻ ലെയ്ക്സിൽ കാണാതായിരുന്നു. ഇൻയോ നാഷനൽ ഫോറസ്റ്റിൽ നിന്നു മൃതദേഹം കണ്ടെത്തിയെന്നു യൂണിവേഴ്സിറ്റി വിദ്യാർഥി പ്രസിദ്ധീകരണം 'ഡെയ്‌ലി നെക്സസ്'  പറഞ്ഞു.

കെമിക്കൽ എഞ്ചിനിയറിങ്ങിൽ ഗവേഷണം നടത്തിയിരുന്ന മുബായി ഓഗസ്ററ് 1നു രാത്രി 8:30നു കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. പിന്നീട് ബന്ധപ്പെട്ടില്ല. അതെ തുടർന്നു കുടുംബം യുവാവിനെ കാണാനില്ലെന്നു പരാതി നൽകി.

ഇൻയോ കൗണ്ടി സെർച്ച് ആൻഡ് റെസ്ക്യൂ, കാലിഫോർണിയ ഹൈവെ പട്രോൾ എന്നിവ ചേർന്നു നടത്തിയ അന്വേഷണത്തിലാണ് ഓഗസ്റ്റ് 3നു ജഡം കണ്ടെത്തിയത്.

ഹോങ്കോങ്ങിൽ ജനിച്ച മുബായി നല്ല പരിചയ സമ്പത്തുള്ള ഹൈക്കർ ആണെന്ന് കുടുംബം പറയുന്നു. നടക്കാൻ പഠിച്ച കാലത്തു തന്നെ 'അമ്മ ഹൈക്കിങ്ങും ടെന്നിസും പഠിപ്പിച്ചെന്നു യുവാവ് ഇന്റർനെറ്റിൽ കുറിച്ചിരുന്നു.

2022ൽ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ് അർബാന-ചാംപെയ്നിൽ നിന്നു കെമിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദം എടുത്തു.

Missing Indian student found dead 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക