Image

ഹോർമുസിൽ 60 ദിവസത്തേക്കു ധാരണ പരീക്ഷിക്കാൻ ഇറാനും ഒമാനും (പിപിഎം)

Published on 07 August, 2026
ഹോർമുസിൽ 60 ദിവസത്തേക്കു  ധാരണ  പരീക്ഷിക്കാൻ ഇറാനും ഒമാനും (പിപിഎം)

ഇറാനും ഒമാനും തമ്മിൽ ഉണ്ടായ ധാരണ അനുസരിച്ചുള്ള സംവിധാനം ഹോർമുസ് കടലിടുക്കിൽ 60 ദിവസത്തേക്കു പരീക്ഷിക്കുമെന്നു റിപ്പോർട്ട്. ഇരു രാജ്യങ്ങളും ചുങ്കം പിരിക്കും. എന്നാൽ 3% മുതൽ 7% വരെ എന്ന നിർദേശത്തിൽ യോജിപ്പായിട്ടില്ല.

ഇറാൻ വിപ്ലവ സേന ഐ ആർ ജി സിയുടെ ഫാർസ് ന്യൂസ് ഏജൻസി നൽകുന്ന വിവരം ഹോർമുസിന്റെ വടക്കും തെക്കുമുള്ള ഇടനാഴികൾ അടയ്ക്കുമെന്നാണ്. കപ്പലുകൾക്കുള്ള പാത മധ്യത്തിലായിരിക്കും.  

കടലിടുക്കിൽ കപ്പലുകൾ പ്രവേശിക്കുന്നത് ഇറാനോട് ഏറ്റവും അടുത്ത തീരം വഴിയാകും. പുറത്തേക്കു പോകുന്നത് ഒമാനോട് അടുത്തും.

യുഎസ് അംഗീകരിക്കില്ല

അതേ സമയം, ഹോർമുസിൽ താത്കാലികമായി ഉണ്ടാക്കുന്ന കപ്പൽ പാതകൾക്കു യുഎസ് അംഗീകാരം ഉണ്ടാവില്ലെന്നു സി എൻ ബി സി റിപ്പോർട്ടിൽ പറയുന്നു. ചുങ്കം പിരിക്കുന്നതും അനുവദിക്കില്ല. ഹോർമുസ് ഗതാഗതം തടസമൊന്നും തന്നെ ഇല്ലാതെ നടക്കണം എന്നാണ് യുഎസ് നയം. 

യുഎസ് ഉപരോധവും നിലവിലുള്ള തർക്കങ്ങളും മൂലം നിർദിഷ്ട ചുങ്കം നടപ്പാക്കാൻ കഴിയില്ലെന്നു കപ്പൽ വ്യവസായ രംഗത്തുള്ളവർ പറയുന്നു. ചുങ്കം പിരിക്കേണ്ട ഇറാന്റെ പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ് അതോറിറ്റിക്കു യുഎസ് ഉപരോധമുണ്ട്.

Iran, Oman agree Hormuz deal 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക