Image

ജി. ദേവരാജൻ സംസ്ഥാന സർക്കാരിന്‍റെ ഡൽഹി പ്രതിനിധിയാകും

Published on 06 August, 2026
ജി. ദേവരാജൻ സംസ്ഥാന സർക്കാരിന്‍റെ ഡൽഹി പ്രതിനിധിയാകും

കൊച്ചി: ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ കേരള സർക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായേക്കും. ഡൽഹിയിലുള്ള ബന്ധങ്ങളും ഹിന്ദിയും ഇംഗ്ലീഷും അടക്കം വിവിധ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള മികവും പതിറ്റാണ്ടുകളായി ദേശീയ രാഷ്ട്രീയത്തിലെ സാന്നിധ്യവുമാണ് ദേവരാജന് അനുകൂലമായത്. ഇന്ത്യ സഖ്യം യോഗങ്ങളിൽ ഫോർവേഡ് ബ്ലോക്കിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു വരുന്നതും ദേവരാജനാണ്.

ഇത്തവണ മത്സരിക്കാൻ സീറ്റ് ലഭിച്ചിരുന്നില്ല എന്നതും കണക്കിലെടുത്താണ് ദേവരാജന് സുപ്രധാന പദവി നൽകാനുള്ള തീരുമാനം. മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം.കെ. മുനീറിന് ക്യാബിനറ്റ് പദവിയോടെ ഭരണ പരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ സ്ഥാനം നൽകാനും ധാരണയായി.

 കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ്, പാലാ എംഎൽഎ മാണി സി. കാപ്പൻ എന്നിവർക്കും ക്യാബിനറ്റ് പദവികൾ ലഭിക്കും. ക്യാബിനറ്റ് പദവിയുള്ള ഖാദി ബോർഡ് വൈസ് ചെയര്മാൻ സ്ഥാനത്തേക്ക് മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളെ പരിഗണിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് യുഡിഎഫ് ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം സര്‍ക്കാര്‍ ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക