Image

ഇറാനുമായുള്ള ചർച്ച നീണ്ടു പോകുമെന്നു വാൻസ്‌ (പിപിഎം)

Published on 06 August, 2026
ഇറാനുമായുള്ള ചർച്ച നീണ്ടു പോകുമെന്നു വാൻസ്‌ (പിപിഎം)

ഇറാനുമായുള്ള ചർച്ചകളിൽ തീരുമാനം വൈകുമെന്നു അവയിൽ പങ്കെടുത്തിട്ടുള്ള യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ പറഞ്ഞു. "അവരുമായുള്ള ചർച്ച ആകെ കുഴഞ്ഞു മറിഞ്ഞതാണ്. ഇറാൻകാർ ഏറെ ബുദ്ധിമുട്ടുള്ള ആളുകളാണ്. അവരുടെ നേതൃത്വം ആവട്ടെ ഭിന്നിച്ചു നിൽപ്പാണ്."

ചർച്ചയിൽ ഉടൻ തീരുമാനം ഉണ്ടാവും എന്നാണ് പ്രസിഡന്റ് ട്രംപ് പറഞ്ഞുകൊണ്ടിരിക്കുന്നത്.

അനുകൂലമായ ഫലം ഉണ്ടാകാൻ യുഎസ് സൈനികവും സാമ്പത്തികവും നയതന്ത്രപരവുമായ എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുമെന്നു വാൻസ്‌ ഫോക്സ് ന്യൂസിനോടു പറഞ്ഞു.

ഇറാൻ നേതൃത്വത്തിലെ ഭിന്നതകൾ കാര്യങ്ങൾ സങ്കീർണമാക്കുന്നു എന്നു വാൻസ്‌ പറഞ്ഞു. "യുദ്ധം അവസാനിപ്പിക്കണം എന്നാഗ്രഹിക്കുന്നവർ അവരുടെ നേതൃത്വത്തിലുണ്ട്. എന്നാൽ യുദ്ധം തുടരണം എന്നാഗ്രഹിക്കുന്ന ഭ്രാന്ത് പിടിച്ച തീവ്രവാദികളുമുണ്ട്."

അതു കൊണ്ടു ചർച്ചകൾ കുറെ സമയമെടുക്കും. "ഇറാന് ഒരിക്കലും അണ്വായുധം ഉണ്ടാക്കാൻ കഴിയില്ല. യുഎസ് കൂടുതൽ കരുത്തു നേടുകയും ചെയ്യും."

ചർച്ചയിൽ വളരെയധികം പുരോഗതി ഉണ്ടായെന്നു ചൊവാഴ്ച്ച ട്രംപ് പറഞ്ഞിരുന്നു. ഇറാൻ ചർച്ചയ്ക്കു അഭ്യർഥിച്ചെന്നു അദ്ദേഹം അവകാശപ്പെട്ടു. "നമ്മൾ വളരെ വേഗത്തിലാണ് നീങ്ങുന്നത്. 48 മണിക്കൂറിനകം കാണാം."

'Messy' negotiations with Iran will take time: Vance 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക