Image

യുഎസ് സിഐഎസിനു നൽകിയ പുതിയ അധികാരം ഭരണനീതിയുടെ ലംഘനമെന്നു ഭുട്ടോറിയ (പിപിഎം)

Published on 06 August, 2026
യുഎസ് സിഐഎസിനു നൽകിയ പുതിയ അധികാരം ഭരണനീതിയുടെ ലംഘനമെന്നു ഭുട്ടോറിയ (പിപിഎം)

കുടിയേറ്റക്കാരുടെ അപേക്ഷകൾ സംപൂർണമല്ല എന്ന അടിസ്ഥാനത്തിൽ ഉടൻ തന്നെ തള്ളാൻ യുഎസ് സിഐഎസ് അധികൃതർക്കു അധികാരം നൽകുന്ന പുതിയ ചട്ടം ഭരണപരമായ നീതിയിൽ നിന്നുള്ള പിന്മാറ്റമാണെന്നു പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേഷ്ടാവായിരുന്ന അജയ് ഭുട്ടോറിയ അഭിപ്രായപ്പെട്ടു.

അപേക്ഷകൾ അപൂർണമാണെങ്കിൽ കൂടുതൽ വിവരങ്ങൾ ഹാജരാക്കാൻ സാവകാശം നൽകില്ലെന്ന തീരുമാനം സങ്കീർണമായ യുഎസ് കുടിയേറ്റ സംവിധാനത്തിൽ അന്യായമാണ്. സത്യസന്ധരായ അപേക്ഷകരെ അതു ബാധിക്കും.

ചില്ലറ പിശകുകൾ ഉണ്ടെങ്കിൽ തിരുത്താൻ സങ്കീർണമായ സംവിധാനത്തിൽ കൂടുതൽ അവസരം നൽകിയിരുന്നതാണു നിർത്തിയത്. ബൈഡൻ-ഹാരിസ് ഭരണകൂടമാണ് അത്തരം ആനുകൂല്യങ്ങൾ നൽകിയതെന്നു ഇമിഗ്രെഷൻ അഭിഭാഷകൻ കൂടിയായ ഭുട്ടോറിയ പറഞ്ഞു.

ഈ നയം മാറ്റം കാര്യക്ഷമത വർധിപ്പിക്കുമെന്ന വാദം അദ്ദേഹം തള്ളി. അപേക്ഷകർ കോടതിയിൽ പോകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

Biden ex-advisor slams new US CIS rules 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക