
യുഎസ് സുപ്രീം കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ച തീരുവകളിൽ $100 ബില്യൺ തിരിച്ചു നൽകിയതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി ബി പി) കോടതിയിൽ അറിയിച്ചു. ഏജൻസിയുടെ ചരിത്രത്തിൽ ഇതു റെക്കോർഡ് ആണ്.
ഇന്റർനാഷനൽ എമെർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐ ഇ ഇ പി എ) അനുസരിച്ചു പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുവ ചുമത്തിയത് നിയമവിരുദ്ധമാണെന്നു സുപ്രീം കോടതി ഫെബ്രുവരിയിൽ വിധിച്ചിരുന്നു. ആ വിധിയുടെ പരിധിയിൽ വരുന്ന $166 ബില്യണിൽ $128.68 ബില്യൺ തിരിച്ചടയ്‌ക്കേണ്ടതാണെന്നു കണ്ടെത്തി.
സി ബി പി ട്രെയ്‌ഡ് പ്രോഗ്രാംസ് ഡയറക്ടറേറ്റ് എക്സിക്യൂട്ടീവ് ഡയറക്റ്റർ ബ്രാണ്ടൻ ലോഡ് യുഎസ് കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രെയ്‌ഡിൽ നൽകിയ രേഖയിൽ പറയുന്നതു തിരിച്ചു നൽകേണ്ട തീരുവ കണക്കാക്കാൻ ഏജൻസി കേയ്പ് എന്ന സംവിധാനം ഉണ്ടാക്കിയെന്നാണ്. ആ സംവിധാനം അനുസരിച്ചാണ് ജൂലൈ 31 വരെയുള്ള ഈ കണക്കിൽ എത്തിയത്. അതിൽ $100 ബില്യണോളം തിരിച്ചു നൽകി.
സുപ്രീം കോടതി 6-3 വിധിയിലാണ് ട്രംപിനു ഐ ഇ ഇ പി എ ഉപയോഗിച്ചു തീരുവ ചുമത്താൻ അധികാരമില്ലെന്നു ഫെബ്രുവരിയിൽ തീർപ്പു കൽപിച്ചത്. ബില്യൺ കണക്കിനു ഡോളർ തിരിച്ചു നൽകണമെന്നും കോടതി പറഞ്ഞിരുന്നു.
US refunds $100 billion in tariffs struck down by Supreme Court