
മിഷിഗണിലെ അത്യുഗ്ര പ്രൈമറി പോരാട്ടത്തിനു ശേഷം ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർഥിയായ ഡോക്ടർ അബ്ദുൾ എൽ സായിദ് പാർട്ടിക്കുള്ളിൽ രൂക്ഷമായ പ്രചാരണം മൂലമുണ്ടായ ഭിന്നതകൾ ഒതുക്കാൻ ശ്രമം തുടങ്ങി. വെള്ളിയാഴ്ച്ച ഐക്യദാർഢ്യ പ്രഖ്യാപനത്തിനു 15,000 വോട്ടിനു മാത്രം തോറ്റ എതിരാളി റെപ്. ഹേലി സ്റ്റീവൻസ് പങ്കെടുക്കുന്നുണ്ട്.
യഹൂദ സംഘടനകൾ $30 മില്യൺ മുടക്കി സ്റ്റീവൻസിനെ ജയിപ്പിക്കാൻ ശ്രമം നടത്തിയത് രഹസ്യമല്ല എന്നിരിക്കെ ഇസ്രയേലിനെ നിരന്തരം വിമർശിക്കുന്ന സായിദ് എങ്ങിനെ ആ വെല്ലുവിളി മറികടക്കും എന്നതു നവംബർ 3 തിരഞ്ഞെടുപ്പിൽ സുപ്രധാനമാണ്. യുഎസ് സെനറ്റിൽ ആദ്യമായി ഒരു മുസ്ലിം പ്രവേശിക്കുന്നത് തടയാൻ അവർ ആഞ്ഞുപിടിക്കും എന്നതു തീർച്ച.
പ്രസിഡന്റ് ട്രംപ് സായിദിന്റെ വിജയ ശേഷം നടത്തിയ കടന്നാക്രമണത്തിൽ അടിവരയിട്ടു പറഞ്ഞതും ഈജിപ്ഷ്യൻ വംശജനായ സായിദ് യഹൂദ വിദ്വേഷിയാണ് എന്നാണ്.
സെനറ്റിൽ ഡെമോക്രാറ്റിക് പാർട്ടിയുടേതായിരുന്ന സീറ്റ് നിലനിർത്താൻ സജീവമായി പ്രവർത്തിക്കുമെന്നു സ്റ്റീവൻസ് പറഞ്ഞു. "അതിൽ എനിക്ക് അഭിമാനമുണ്ട്. യുഎസ് സെനറ്റിൽ നമ്മൾ ഭൂരിപക്ഷം നേടണം."
ഡെട്രോയിറ്റിൽ വെള്ളിയാഴ്ച്ച നടക്കുന്ന റാലിയിൽ ബൈഡൻ ഭരണകൂടത്തിൽ ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി ആയിരുന്ന പീറ്റ് ബുജീഗും പങ്കെടുക്കുന്നുണ്ട്. 2028ൽ പ്രസിഡന്റ് സ്ഥാനത്തിനു മത്സരിക്കുമെന്നു കരുതപ്പെടുന്ന അദ്ദേഹം ഡെമോക്രാറ്റുകളുടെ യുവതാരമാണ്.
നവംബറിൽ റിപ്പബ്ലിക്കൻ മൈക്ക് റോജേഴ്സിനെ നേരിടുന്ന സായിദ് പണച്ചാക്കുകളുടെ ആളാണെന്നും തൊഴിലാളി സ്നേഹിയെന്ന അവകാശവാദം തട്ടിപ്പാണെന്നും വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വിമർശിച്ചു.
Sayed moves to unify Democrats after bitter contest