
ന്യൂഡൽഹി: 2024-ൽ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന്റെ രണ്ടാം വാർഷികത്തിൽ വാർത്താസമ്മേളനം നടത്തി ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ഷെയ്ഖ് ഹസീന മാധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ന്യൂഡൽഹിയിൽ നിന്ന് വീഡിയോ ലിങ്ക് വഴിയാണ് വാർത്താസമ്മേളനം നടത്തിയത്. എന്നാൽ, സ്വകാര്യ പരിപാടിയിൽ നിന്ന് ഇന്ത്യ അകലം പാലിച്ചു.
ന്യൂഡൽഹിയിലെ ഫോറിൻ കറസ്‌പോണ്ടന്റ്‌സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യയിലാണ് വാർത്താസമ്മേളനം നടന്നത്. 2024 ഓഗസ്റ്റ് 5-ന് ഹസീന സർക്കാർ വീണതിന്റെ രണ്ടാം വാർഷിക ദിനമാണ് വാർത്താസമ്മേളനം നടന്നത്. ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് രണ്ട് വർഷം മുമ്പ് ധാക്കയിൽ നിന്ന് പാലായനം ചെയ്യേണ്ടി വന്ന ഹസീന അന്ന് മുതൽ ഇന്ത്യയിലാണ് താമസിക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷമായി എന്റെ പ്രിയപ്പെട്ട ബംഗ്ലാദേശ് കഷ്ടപ്പെടുന്നത് ഞാൻ കാണുകയാണ്. ഇതല്ല ഞങ്ങൾ പടുത്തുയർത്തിയ ബംഗ്ലാദേശ്, 1971-ൽ 30 ലക്ഷം ആളുകൾ ജീവൻ ബലിയർപ്പിച്ചത് ഈ ബംഗ്ലാദേശിന് വേണ്ടിയല്ല." ഷെയ്ഖ് ഹസീന പറഞ്ഞു.