Image

മദ്രസകളിൽ വന്ദേമാതരം ആലപിച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

Published on 05 August, 2026
മദ്രസകളിൽ വന്ദേമാതരം ആലപിച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

മദ്രസകളിൽ വന്ദേമാതരം ആലപിച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്ന്  കൊൽക്കത്ത ഹൈക്കോടതി വാക്കാൽ നിരീക്ഷിച്ചു. മദ്രസകളിൽ വന്ദേമാതരത്തിലെ ആറ് ചരണങ്ങളും പൂർണമായി ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ വിജ്ഞാപനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.  ആക്ടിംഗ് ചീഫ് ജസ്റ്റിസ് തപബ്രത ചക്രവർത്തി, ജസ്റ്റിസ് പാർത്ഥ സാരഥി സെൻ എന്നിവരടങ്ങിയ ബെഞ്ചാണ് മുതിർന്ന അഭിഭാഷകൻ ബികാഷ് രഞ്ജൻ ഭട്ടാചാര്യ വാദിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെ ഈ നിരീക്ഷണം നടത്തിയത്.

ഹർജിയിലെ ആശങ്കകളെക്കുറിച്ച് ആക്ടിംഗ് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചത് ഇങ്ങനെ:
"ഇതുകൊണ്ടൊന്നും ആകാശം ഇടിഞ്ഞുവീഴില്ല... ഇന്ന് എന്റെ മതത്തിലില്ലാത്ത ഒരു വചനം ചൊല്ലാൻ എന്നോട് ആവശ്യപ്പെട്ടാൽ എന്ത് സംഭവിക്കും? ഞാൻ ആ മതത്തിൽപ്പെടാത്ത ആളായി മാറുമോ?"

മറ്റ് മതവിഭാഗങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രീതികളുമായി താരതമ്യപ്പെടുത്തി കോടതി കൂടുതൽ വ്യക്തമാക്കി:

"എല്ലാ വിദ്യാർത്ഥികളോടും കർത്താവിനോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്ന ആയിരക്കണക്കിന് ക്രിസ്ത്യൻ സ്കൂളുകളുണ്ട്. അപ്പോൾ ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾ ക്രിസ്തുമതത്തിലുള്ള കാര്യങ്ങൾ ചൊല്ലാൻ പറയുന്നതിനെ ചോദ്യം ചെയ്യാറുണ്ടോ?"

സംസ്ഥാന സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ധീരജ് കുമാർ ത്രിവേദി ഹാജരായി. വന്ദേമാതരം ദേശീയ ഗീതമായി  അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ മദ്രസകളിൽ പഠിക്കുന്ന കുട്ടികളുടെമേൽ അത് അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും ഹർജിക്കാരുടെ മുതിർന്ന അഭിഭാഷകൻ വാദിച്ചു. "ദേശീയ ഗാനത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ദേശീയ ഗീതത്തിനാണ്  പദവി കൂടുതലെന്നും" വാദമുയർന്നു. ഇതിന് മറുപടിയായി, മദ്രസകളിൽ വന്ദേമാതരം ആലാപനം നിർബന്ധമാക്കിയ സർക്കുലർ ലംഘിച്ചവർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക