Image

രണ്ട് മില്യണ്‍ ഫോളോവേഴ്‌സ് ! ലോകറെക്കോര്‍ഡുമായി കേരള പൊലീസ്

Published on 05 August, 2026
രണ്ട് മില്യണ്‍ ഫോളോവേഴ്‌സ് ! ലോകറെക്കോര്‍ഡുമായി  കേരള പൊലീസ്

തിരുവനന്തപുരം: രണ്ട് മില്യണ്‍ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സുമായി റെക്കോര്‍ഡിട്ട് കേരള പൊലീസിന്റെ ഇന്‍സ്റ്റഗ്രാം പേജ്. ലോകത്തിലെ സംസ്ഥാന പൊലീസ് ഇന്‍സ്റ്റാഗ്രാം പേജുകളില്‍ ആദ്യമായി 2 മില്യണ്‍ ഫോളോവേഴ്‌സ് തികച്ച് ഇന്‍സ്റ്റാഗ്രാം പേജ് ലോക റെക്കോര്‍ഡിട്ടെന്നും കേരള പൊലീസ് ഫെയ്ബുക്കില്‍ കുറിച്ചു.

നര്‍മ്മത്തിലൂടെയും ചിന്തയിലൂടെയും, സമയോചിതമായ ബോധവല്‍ക്കരണങ്ങളിലൂടെയും സുരക്ഷാ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേരള പൊലീസ് സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചുവരുന്നത്. ആ യാത്രയില്‍ ഞങ്ങളെ പ്രോത്സാഹിപ്പിച്ചും, നിര്‍ദ്ദേശങ്ങള്‍ നല്‍കിയുമാണ് നിങ്ങള്‍ ഓരോരുത്തരും ഈ കുടുംബത്തിന്റെ ഭാഗമായത്. ഞങ്ങളുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും, പിഴവുകള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ മെച്ചപ്പെടാന്‍ സഹായിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ഈ സ്‌നേഹവും പിന്തുണയും എന്നും കൂടെയുണ്ടാകണം പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പൊലീസിന്റെ ഫെയ്‌സബുക്ക് പോസറ്റിന്റെ പൂര്‍ണരൂപം

ഇത് നിങ്ങളുടെ നേട്ടം

ലോകത്തിലെ സംസ്ഥാന പൊലീസ് ഇന്‍സ്റ്റാഗ്രാം പേജുകളില്‍ ആദ്യമായി 2 മില്യണ്‍ ഫോളോവേഴ്‌സ് എന്ന ലോകറെക്കോര്‍ഡ് കൈവരിച്ചിരിക്കുകയാണ് നമ്മള്‍. ഇത് ഞങ്ങളോടൊപ്പം സഞ്ചരിക്കുന്ന പ്രിയപ്പെട്ടവരോരുത്തരുടേയും വിജയമാണ്.

നര്‍മ്മത്തിലൂടെയും ചിന്തയിലൂടെയും, സമയോചിതമായ ബോധവല്‍ക്കരണങ്ങളിലൂടെയും സുരക്ഷാ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേരള പൊലീസ് സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചുവരുന്നത്. ആ യാത്രയില്‍ ഞങ്ങളെ പ്രോത്സാഹിപ്പിച്ചും, നിര്‍ദ്ദേശങ്ങള്‍ നല്‍കിയുമാണ് നിങ്ങള്‍ ഓരോരുത്തരും ഈ കുടുംബത്തിന്റെ ഭാഗമായത്. ഞങ്ങളുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും, പിഴവുകള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ മെച്ചപ്പെടാന്‍ സഹായിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ഈ സ്‌നേഹവും പിന്തുണയും എന്നും കൂടെയുണ്ടാകണം . സുരക്ഷിതമായ സമൂഹത്തിനായി ഒരുമിച്ച് മുന്നോട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക