Image

വിർജിനിയയിൽ സുഹാസ് സുബ്രഹ്മണ്യനു വിജയം (പിപിഎം)

Published on 05 August, 2026
വിർജിനിയയിൽ സുഹാസ് സുബ്രഹ്മണ്യനു വിജയം (പിപിഎം)

വിർജീനിയ ഡിസ്‌ട്രിക്‌ട് 10ൽ നിന്നു യുഎസ് കോൺഗ്രസിലേക്കു വീണ്ടും മത്സരിക്കാൻ ഇന്ത്യൻ അമേരിക്കൻ റെപ്. സുഹാസ് സുബ്രമണ്യൻ ഡെമോക്രാറ്റിക് പ്രൈമറി ജയിച്ചു.

റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയം കണ്ട ഡേവ് ബെക്ക്വിത്തിനെ നവംബർ 3നു അദ്ദേഹം നേരിടും.

ഹൗസിൽ ഡെമോക്രാറ്റിക് ഭൂരിപക്ഷം ഉണ്ടാവണമെന്നു സുബ്രമണ്യൻ ആഹ്വാനം ചെയ്‌തു. അമേരിക്കൻ ജനതയ്ക്കു ജീവിതഭാരം വർധിപ്പിച്ച പ്രസിഡന്റ് ട്രംപിന്റെ നയങ്ങളെ നിയന്ത്രിക്കാൻ റിപ്പബ്ലിക്കൻ ഭൂരിപക്ഷത്തിനു കഴിഞ്ഞില്ലെന്നു അദ്ദേഹം ആരോപിച്ചു. 

"കോൺഗ്രസിൽ നമുക്കു മാറ്റം കൂടിയേ തീരൂ," അദ്ദേഹം എക്‌സിൽ കുറിച്ചു. "പ്രസിഡന്റിനോടുള്ള കൂറല്ല വേണ്ടത്, സമൂഹത്തോടുള്ള കൂറാണ്." 

ഇന്ത്യൻ വംശജരായ സ്ഥാനാർഥികളെ തുണയ്ക്കുന്ന ഇന്ത്യൻ അമേരിക്കൻ ഇമ്പാക്ട് അദ്ദേഹത്തെ പ്രശംസിച്ചു.

Suhas Subramanyan advances to Nov 3 election 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക