
യുഎസിലെ ബ്രസീലിയൻ അംബാസഡർ മരിയ ലൂയിസ വിയോട്ടിയുടെ വിസ ട്രംപ് ഭരണകൂടം റദ്ദാക്കി. കഴിഞ്ഞ മാസം രണ്ടു യുഎസ് നയതന്ത്ര പ്രതിനിധികൾക്കു ബ്രസീൽ വിസ നിഷേധിച്ചത് ഒരു കാരണമായി യുഎസ് ചൂണ്ടിക്കാട്ടി.
ബ്രസീലിലേക്ക് അംബാസഡറായി പ്രസിഡന്റ് ട്രംപ് നിയോഗിച്ച ഡാനിയൽ പെരെസിനെ ആ രാജ്യം അംഗീകരിക്കാത്തതാണ് മറ്റൊരു പ്രകോപനം.
എന്നാൽ യുഎസ് നടപടിയെ ശക്തമായി അപലപിച്ച ബ്രസീൽ, ട്രംപ് ഭരണകൂടം ഉന്നയിച്ച വാദങ്ങൾ വ്യാജമാണെന്നു ചൂണ്ടിക്കാട്ടി. യുഎസ് ഉദ്യോഗസ്ഥർക്കു വിസ നിഷേധിച്ചത് അവർ ബ്രസീലിലെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഭദ്രത പരിശോധിക്കാൻ വരുന്നു എന്നു പറഞ്ഞതു കൊണ്ടാണ്. അത് ആഭ്യന്തര കാര്യങ്ങളിലുളള കൈകടത്തലാണ്.
അംബാസഡറെ നിയമിക്കുന്നതിനു മുൻപ് യുഎസ് ബ്രസീലിന്റെ അംഗീകാരം തേടിയില്ല. തേടണം എന്നാണ് വിയന്ന കൺവെൻഷൻ അനുസരിച്ചുള്ള വ്യവസ്ഥ.
ബ്രസീൽ സുപ്രീം കോടതി ജഡ്‌ജുമാർ, ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെയുള്ളവർക്കു മേൽ യുഎസ് ഉപരോധം ഏർപെടുത്തിയിട്ടുമുണ്ട്. 'രാഷ്ട്രീയ പീഡനം' ആണ് അതിനു പറഞ്ഞ ന്യായം.
ജൂണിൽ ട്രംപ് ബ്രസീലിലെ അംബാസഡറായി നിയമിച്ച പെരെസിനു ഇതു വരെ യുഎസ് സെനറ്റിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. സെനറ്റ് സ്ഥിരീകരിച്ചാലും ബ്രസീൽ അംഗീകരിക്കാതെ അദ്ദേഹത്തിനു ആ ചുമതല ഏൽക്കാനും കഴിയില്ല.
US revokes visa of Brazilian ambassador